Latest NewsIndia

അര്‍ദ്ധരാത്രി വണ്ടി കിട്ടാതെ വഴിയില്‍ കുടുങ്ങിയ യുവാവ് സൊമാറ്റോയില്‍ കയറി ഫുഡ് ഓര്‍ഡര്‍ ചെയ്തു

അര്‍ധരാത്രിയില്‍ വീട്ടില്‍ പോകാന്‍ വേറെ വഴിയൊന്നുമില്ലാതെ കുടുങ്ങിയ യുവാവ് ഉപയോഗിച്ച തന്ത്രം സോഷ്യല്‍മീഡിയയില്‍ വൈറലായി. ഇങ്ങനെ പെട്ട് പോകുന്ന ഘട്ടത്തില്‍ ഫുഡ് ഡെലിവറി സൈറ്റായ സൊമാറ്റോയെ എങ്ങനെ പ്രയോജനപ്പെടുത്താമെന്നാണ് ഇയാള്‍ തെളിയിച്ചത്. ഹൈദരാബാദുകാരനായ ഒമിഷ് കൊമിരിസെറ്റി സംഭവം ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തു.

READ ALSO: ഗൂഗിളില്‍ ‘ഭിക്ഷക്കാരന്‍’ എന്ന് സെര്‍ച്ച്‌ ചെയ്‌താല്‍ കിട്ടുന്നത് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ചിത്രങ്ങള്‍!

പോസ്റ്റ് ഇങ്ങനെ

രാത്രി 11:50 ആയി. ഹൈദരാബാദിലെ ഇനോര്‍ബിറ്റ് മാളില്‍ നിന്നും പുറത്തേക്കിറങ്ങിയ ഞാന്‍ ഓട്ടോറിക്ഷക്കായി കാത്തു നിന്നെങ്കിലും, വണ്ടിയൊന്നും കിട്ടിയില്ല. ഞാന്‍ ഊബര്‍ തുറന്ന് ടാക്‌സി നോക്കി. അതില്‍ വളരെ ഉയര്‍ന്ന റേറ്റാണ് കാണിക്കുന്നത്. എനിക്ക് വല്ലാതെ വിശക്കുന്നുമുണ്ട്.

അങ്ങനെ ഞാന്‍ സൊമാറ്റോ തുറന്ന്, ഞാന്‍ നില്‍ക്കുന്നതിന് അരികിലുള്ള ഫുഡ് ഷോപ്പുകള്‍ സെര്‍ച്ച് ചെയ്ത് നോക്കി. അതില്‍ നിന്നും എനിക്ക് തൊട്ടപ്പുറത്തായുള്ള ദോശക്കടയില്‍ നിന്നും ഞാന്‍ ഒരു എഗ് ദോശ എന്റെ റൂമിലേക്ക് ഓര്‍ഡര്‍ ചെയ്തു. അങ്ങനെ എനിക്കുള്ള ഭക്ഷണം പിക് ചെയ്യാനായി സൊമാറ്റോയുടെ ഡലിവറി ബോയ് ആ ദോശക്കടയിലേക്ക് വന്നു.

READ ALSO; കേന്ദ്ര ഇന്‍റലിജന്‍സ് മുന്നറിയിപ്പ് : കോഴിക്കോട് നഗരത്തില്‍ പോലീസിന്‍റെ സുരക്ഷാ പരിശോധന

ഇത് ഞാന്‍ എന്റെ റൂമിലേക്ക് ഓര്‍ഡര്‍ ചെയ്ത ഭക്ഷണമാണ്, എന്നെയും കൂടി എന്റെ റൂമിലേക്ക് കൊണ്ടു പോകുമോ എന്ന് ഞാന്‍ ഡെലിവറി ബോയിയോട് ചോദിച്ചു. അങ്ങനെ ആ സൊമാറ്റോക്കാരനൊപ്പം ഞാനെന്റെ റൂമിലെത്തി. തിരിച്ച് പോകും നേരം തനിക്ക് 5 റേറ്റിങ് നല്‍കണേ എന്നും ഡെലിവറി ബോയ് പറയുകയുണ്ടായി. ഫ്രീ റൈഡ് തന്ന സൊമാറ്റോക്ക് എന്റെ നന്ദി.

READ ALSO: ആക്രമിക്കപ്പെടുമ്പോള്‍ ഓമനക്കുട്ടനും രാഹുല്‍ ഗാന്ധിക്കും ഒരേ വേദനയാണെന്നറിയുക- ജ്യോതികുമാര്‍ ചാമക്കാലയുടെ കുറിപ്പ്

https://www.facebook.com/k.vabesh/posts/2448568151877187

shortlink

Related Articles

Post Your Comments

Related Articles


Back to top button