Latest NewsKerala

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വനത്തിലകപ്പെട്ട മുത്തശ്ശിക്ക് പുതുജീവൻ

മലപ്പുറം: ഉരുള്‍പൊട്ടലിനെത്തുടര്‍ന്ന് കാട്ടിലകപ്പെട്ട മുത്തശ്ശിയെ രക്ഷപെടുത്തി. മകള്‍ സരോജം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിൽ കല്ല്യാണി എന്ന മുത്തശ്ശിയെയാണ് രക്ഷപെടുത്തിയത്. കേരള തമിഴ്‌നാട് അതിര്‍ത്തിയിലെ കിളിയന്‍ ട്രാക്ക് ആദിവാസി കോളനിയിൽ ഭക്ഷണം പോലും ഇല്ലാതെ കുടുങ്ങിയ മുത്തശ്ശിയെ മലപ്പുറത്ത് നിന്നുള്ള എമര്‍ജന്‍സി റെസ്‌ക്യൂ ഫോഴ്‌സാണ് രക്ഷപ്പെടുത്തിയത്.

Read also: 16 ഇടത്തുണ്ടായ ഉരുള്‍പൊട്ടല്‍ മിക്കതും മരുതുംകാട് ക്വാറിക്ക് സമീപത്ത്; സിപിഐ നേതാവ് സുരേഷ് രാജിന്റെ വെളിപ്പെടുത്തല്‍

സാധാരണയായി കാടുകളിലെ ഗുഹകളെ ആശ്രയിക്കുന്ന ചോലനായ്ക്കാര്‍ വിഭാഗത്തിപ്പെട്ട ഇവരെ ഉള്‍ക്കാടുകളില്‍ ഉരുള്‍പൊട്ടിയതിനെത്തുടര്‍ന്ന് മറ്റ് പ്രദേശത്തേക്ക് മാറിയിരുന്നു.നിലമ്പൂരിലെ സന്നദ്ധസംഘടന ഒരുക്കിയ വീട്ടിലാണ് കല്യാണി മുത്തശ്ശി ഇപ്പോള്‍ കഴിയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button