Latest NewsKerala

ആപ്പിള്‍ കഴിച്ച യുവതിയ്ക്ക് ദേഹാസ്വാസ്ഥ്യം : ആപ്പിള്‍ കേടാകാതിരിയ്ക്കാന്‍ ചേര്‍ക്കുന്നത് കാന്‍സര്‍ ഉണ്ടാക്കുന്ന രാസവസ്തു

പേപ്പതി : ആപ്പിള്‍ കഴിച്ച യുവതിയ്ക്ക് ദേഹാസ്വാസ്ഥ്യവും ഛര്‍ദ്ദിയും. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം ആപ്പിള്‍ കഴിച്ച പേപ്പതി സ്വദേശിനിയ്ക്കാണ് ശാരീരിക അസ്വസ്ഥതകളും ചര്‍ദ്ദിയും അനുഭവപ്പെട്ടത്. ഇതോടെ
പിറവത്തുള്ള ഒരു വ്യാപാരി വാങ്ങിയ ആപ്പിളിന്റെ പുറംപാളി കത്തികൊണ്ട് ചുരണ്ടിയപ്പോള്‍ മെഴുകുപോലുള്ള വസ്തുവാണ് അടന്നു വീണത്. ഈ ആപ്പിളിന് രണ്ടു ദിവസം കഴിഞ്ഞിട്ടും വാട്ടം പോലും ഇല്ലെന്നും അദ്ദേഹം പറയുന്നു. എളുപ്പത്തില്‍ കേടാകാതിരിക്കാനും തൊലിയ്ക്ക് കൂടുതല്‍ നിറം ലഭിക്കാനുമായി കാന്‍സര്‍വരെ വരുത്താവുന്ന രാസവസ്തുക്കളാണ് ഇപ്പോള്‍ ആപ്പിളില്‍ ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ ഗുരുതരമായ പല രോഗങ്ങള്‍ക്കും ഇത് വഴിവെയ്ക്കും.

ആപ്പിളില്‍ തളിയ്ക്കുന്ന വിഷാംശമാണ് യുവതിയ്ക്ക് ശാരീരിക അസ്വാസ്ഥ്യം ഉണ്ടാക്കിയതെന്ന് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കടകളില്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്ന ആപ്പിളില്‍റെ സാമ്പിള്‍ ശേഖരിച്ച് അത് ഭക്ഷ്യയോഗ്യമായതാണോ എന്ന് പരിശോധിച്ച് ഉറപ്പുവരുത്തുമെന്നും ആരോഗ്യവകുപ്പ് അധികൃതരും അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button