Latest NewsSports

മലയാളി അറ്റ്ലറ്റ് മുഹമ്മദ് അനസിനു അർജുന പുരസ്‌കാരം

ന്യൂ ഡൽഹി : മലയാളി അറ്റ്ലറ്റ് താരം മുഹമ്മദ് അനസിനു അർജുന പുരസ്‌കാരം. 400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെയാണ് താരത്തെ തേടി പുരസ്‌കാരം എത്തുന്നത്. അവാര്‍ഡ് നിര്‍ണയ സമിതി യോഗമാണ് അനസിന്റെ പേര് അര്‍ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്തത്. അനസ് ഉള്‍പ്പെടെ 19 കായികതാരങ്ങളാണ് അര്‍ജ്ജുന അവാര്‍ഡിന് അര്‍ഹരായത്.

ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 400 മീറ്ററില്‍ വെള്ളിയും, 4*100 മീറ്ററ്‍ റിലേയിലും മിക്സഡ് റിലേയിലും അനസ് ഇന്ത്യക്കായി വെള്ളി നേടി. മിക്സഡ് റിലേയില്‍ സ്വര്‍ണം നേടിയ ടീമിനെ ഉത്തേജക മരുന്നു ഉപയോഗത്തിനു അയോഗ്യരാക്കിയതോടെ അനസ് ഉള്‍പ്പെട്ട ടീം സ്വര്‍ണം നേടിയിരുന്നു. 400 മീറ്ററില്‍ ഒളിംപിക്സ് യോഗ്യത നേടിയ മൂന്നാമത്തെ ഇന്ത്യന്‍ പുരുഷ താരമാണ് അനസ്.

അതോടൊപ്പം തന്നെ മലയാളി ബാഡ്മിന്റണ്‍ കോച്ച്‌ യു. വിമല്‍ കുമാറിന് ദ്രോണാചാര്യ പുരസ്‌കാരവും ലഭിച്ചു. അടുപ്പിച്ച്‌ രണ്ട് വര്‍ഷം(1988, 89) ഇന്ത്യന്‍ ബാഡ്മിന്റണ്‍ നാഷണല്‍ ടൈറ്റില്‍ നേടിയ ആളാണ് വിമല്‍ കുമാര്‍. ചീഫ് നാഷണല്‍ കോച്ച്‌ ആയും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Also read : ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് വനത്തിലകപ്പെട്ട മുത്തശ്ശിക്ക് പുതുജീവൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button