KeralaLatest News

രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട അബ്ദുള്‍ റസാഖിന്റെ മക്കള്‍ക്ക് മോഹന്‍ലാലിന്റെ കൈത്താങ്ങ്

മലപ്പുറം: പ്രളയ രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്ടപ്പെട്ട അബ്ദുള്‍ റസാഖിന്റെ മക്കള്‍ക്ക് മോഹന്‍ലാലിന്റെ കൈത്താങ്ങ്. വെള്ളക്കെട്ടില്‍ മുങ്ങിത്താഴ്ന്ന കുട്ടികളെ രക്ഷിച്ച് മരണത്തിന് കീഴടങ്ങിയ പ്രവാസി യുവാവ് അബ്ദുള്‍ റസാഖിന്റെ മക്കളുടെ വിദ്യാഭ്യാസം മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷന്‍ ഏറ്റെടുത്തു.

അബ്ദുള്‍ റസാഖ്

പതിനൊന്നാം ക്ലാസ്സിലും ഒമ്പതാം ക്ലാസ്സിലും പഠിക്കുന്ന റസാഖിന്റെ കുട്ടികളുടെ ഡിഗ്രി വരെയുള്ള വിദ്യാഭ്യാസ ചെലവുകളാണ് ഫൗണ്ടേഷന്‍ ഏറ്റെടുത്തത്. വെള്ളക്കെട്ടില്‍ വീണ സഹോദരന്റെ മക്കളായ നിഹാന്‍, അലാഹുദ്ദീന്‍ എന്നിവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു അബ്ദുള്‍ റസാഖ് കുഴഞ്ഞുവീണു മരിച്ചത്. ഗള്‍ഫില്‍ ജോലിയുള്ള റസാഖ് മടങ്ങാനിരിക്കെയാണ് ദാരുണമായ സംഭവം ഉണ്ടായത്.

READ ALSO:  മികച്ച സേവനത്തിനുള്ള പുരസ്കാരം ലഭിച്ച പോലീസുകാരന്‍ തൊട്ടുപിന്നാലെ കൈക്കൂലി കേസില്‍ പിടിയിലായി

സംഭവം വാര്‍ത്തയായതോടെ വിശ്വശാന്തിയുടെ ഡയറക്ടര്‍ മേജര്‍ രവിയും മറ്റു സംഘാടകരും മോഹന്‍ലാലിന്റെ നിര്‍ദേശപ്രകാരം അബ്ദുല്‍ റസാഖിന്റെ കുടുംബത്തെ സന്ദര്‍ശിക്കുകയായിരുന്നു. അടിയന്തര സാമ്പത്തിക സഹായമായി ഒരു ലക്ഷം രൂപയുടെ ചെക്ക് നല്‍കുകയും വിദ്യാഭ്യാസചിലവുകള്‍ വിശ്വശാന്തി ഏറ്റെടുത്തെന്ന് അറിയിച്ചു. ഒപ്പം റസാഖിന്റെ കുട്ടികളെ മോഹന്‍ലാല്‍ ഫോണിലൂടെ വിളിച്ചു സാന്ത്വനിപ്പിച്ചു. പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കെ ഒഴുക്കില്‍പ്പെട്ട് മരിച്ച സേവഭാരതി പ്രവര്‍ത്തകന്‍ ലിനുവിന്റെ കുടുംബത്തിനും വിശ്വശാന്തി സഹായം നല്‍കിയിരുന്നു.

READ ALSO:   സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഷൂസില്‍ നിന്നും മൂര്‍ഖന്‍ കുഞ്ഞ്; മുന്നറിയിപ്പുമായി വാവ സുരേഷ്

shortlink

Related Articles

Post Your Comments

Related Articles


Back to top button