Latest NewsIndia

ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി സമർപ്പിച്ച് റിട്ട. സൈനികോദ്യോഗസ്ഥർ

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകുന്ന 370-ാം അനുച്ഛേദം റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ ഹര്‍ജി സമർപ്പിച്ച് റിട്ട. സൈനികോദ്യോഗസ്ഥർ. മുൻ എയർ വൈസ് മാർഷല്‍ കപിൽ കാക്, റിട്ട. മേജർ ജനറൽ അശോക് മേത്ത,  എന്നീ ആറുപേര്‍ ചേര്‍ന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Also read : മോദി പിന്നോട്ട് പോകുമെന്ന് തോന്നുന്നില്ല,​ കാശ്മീര്‍ വിഷയത്തില്‍ യുദ്ധത്തിന് ആഹ്വാനം ചെയ്ത് പാകിസ്ഥാന്‍ നയതന്ത്രജ്ഞന്‍

ജമ്മു കശ്മീര്‍ നേരത്തെ തന്നെ ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നെന്ന് ഹര്‍ജിയിലൂടെ ഇവർ പറയുന്നു. ഇന്ത്യന്‍ ഭരണഘടനയുടെ 370-ാം വകുപ്പ് നല്‍കുന്ന ബലത്തില്‍ പ്രത്യേക സ്വയംഭരണ പദവി അവര്‍ക്ക് ലഭ്യമായിരുന്നു. 370-ാം വകുപ്പ് എടുത്ത് കളയുന്നത് എന്നുമുതലാണെന്ന് രാഷ്ട്രപതി പൊതു വിജ്ഞാപനമിറക്കണമായിരുന്നു. 70 (3) വകുപ്പ് പ്രകാരം സംസ്ഥാന നിയമസഭയുടെ ശുപാര്‍ശയില്ലാതെ പ്രത്യേക പദവി എടുത്തുകളയാന്‍ ആവില്ല. ജനഹിതം നോക്കാതെയും നിയമസഭയില്‍ ചര്‍ച്ചചെയ്യാതെയും ജനങ്ങളുടെ അഭിപ്രായം സ്വരൂപീക്കാതെയുമാണ് തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാര്‍നടപടി എടുത്തിരിക്കുന്നത്. ഇത് ഫെഡറല്‍ തത്വങ്ങള്‍ക്കെതിരാണെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു.

2010-11 കാലഘട്ടത്തില്‍ ജമ്മുകശ്മീരുമായി ബന്ധപ്പെട്ട ചര്‍ച്ചക്കായി ആഭ്യന്തര മന്ത്രാലയം നിയോഗിച്ച പ്രത്യേക സമിതിയില്‍ അംഗമായിരുന്ന രാധാ കുമാര്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥരായ ഹിന്ദാല്‍ ഹൈദാര്‍, അമിതാഭ പാണ്ഡെ, മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയും കേരള കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഗോപാല്‍ പിള്ള തുടങ്ങിയവരാണ് മറ്റു ഹര്‍ജിക്കാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button