Latest NewsKerala

‘എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ എനിക്ക് ജനങ്ങളെ സേവിക്കാന്‍ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യം മുണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്’ ഹരീഷ് പേരടിയുടെ പരിഹാസം

താന്‍ സ്വന്തമാക്കിയ ലാന്‍ഡ് റോവറിന്റെ ആഡംബര എസ്യുവി റേഞ്ച് റോവറിന് ഫാന്‍സി നമ്പര്‍ വേണ്ടെന്ന് വച്ച് ആ പണം പ്രളയ ദുരിതാശ്വാസത്തിന് നല്‍കാന്‍ പൃഥ്വിരാജ് തീരുമാനിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ പ്രസ്താവനയെ ട്രോളി നടന്‍ ഹരീഷ് പേരടി. എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ ജനങ്ങളെ സേവിക്കാന്‍ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യമുണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലതെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

READ ALSO:  അറബിക്കടല്‍ തിളച്ചുമറിയുന്നു : കടലില്‍ ഉണ്ടായത് 140 വര്‍ഷത്തിനിടയിലെ കൊടുംചൂട്

നടന്‍ പൃഥ്വിരാജിന്റെ തീരുമാനത്തെ കൈയ്യടിയോടെയാണ് ഏവരും സ്വീകരിച്ചത്. കൊച്ചിയിലെ ഡീലര്‍ഷിപ്പില്‍ നിന്നും മൂന്ന് കോടിയോളം വിലവരുന്ന റേഞ്ച് റോവര്‍ പൃഥി സ്വന്തമാക്കിയത് അടുത്തിടെയായിരുന്നു. ഇതിന്റെ ഫാന്‍സി നമ്പറിന്റെ ലേലത്തിനായി പേര് നല്‍കിയിരുന്നെങ്കിലും അതില്‍ നിന്നും പിന്‍മാറി, ആ പണം പ്രളയ ദുരിതാശ്വാസത്തിന് നല്‍കാന്‍ താരം തീരുമാനിക്കുകയായിരുന്നു. ഇതിനെതിരയാണ് ഹരീഷ് പേരടി പേരെടുത്ത് പറയാതെ പരിഹസിച്ചത്.

READ ALSO: ഒരു ദിവസം ഇതെല്ലാം ഞാന്‍ തിരിച്ചു ചെയ്തു തരാം… കേട്ടോ, എന്റെ ഹൃദയം പല കഷ്ണങ്ങളായി നുറുങ്ങിപ്പോയി- അഹാനയുടെ ഉള്ളുലച്ച് സഹോദരി

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഫാന്‍സി നമ്ബറിന്റെ പണം മുഴുവന്‍ സര്‍ക്കാറിനാണ് കിട്ടുന്നത് .. ആ കാറിന്റെ പണം മുഴുവന്‍ ഏതോ സ്വകാര്യ കമ്ബനിക്കാണ്. ഏതാണ് ഒഴിവാക്കണ്ടേത്? രണ്ടും നടത്തിയെടുത്താലും ആര്‍ക്കും ഒരു കുഴപ്പവുമില്ല… നാടകം കണ്ടതുകൊണ്ട് അഭിപ്രായം പറഞതാണ്.. എന്തെങ്കിലും ഒന്ന് ഒഴിവാക്കിയിട്ട് മാത്രമെ എനിക്ക് ജനങ്ങളെ സേവിക്കാന്‍ സാധിക്കുകയുള്ളു എന്ന അത്ര കടുത്ത ദാരിദ്യം മുണ്ടെങ്കില്‍ ഒന്നും ചെയ്യാതിരിക്കുന്നതാണ് നല്ലത്…Happy New Year..

READ ALSO:  130 കോടി ഇന്ത്യക്കാരുടെ ഹൃദയത്തില്‍ ഭൂട്ടാന് പ്രത്യേകമായ സ്ഥാനമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

https://www.facebook.com/hareesh.peradi.98/posts/538529513354069

shortlink

Related Articles

Post Your Comments

Related Articles


Back to top button