Latest NewsIndia

ഇന്ത്യ-പാക് അസ്വാരസ്യങ്ങള്‍ക്കിടെ അതിർത്തി കടന്നൊരു വിവാഹം

അഹമ്മദാബാദ്: ഇന്ത്യ-പാക് അസ്വാരസ്യങ്ങള്‍ നിലനിൽക്കെ അതിർത്തി കടന്നൊരു വിവാഹം. പാകിസ്ഥാനിലെ മഹേശ്വരി സമുദായത്തില്‍പ്പെട്ട വധൂവരന്‍മാരാണ് ഗുജറാത്തിലെ രാജ്‌കോട്ടില്‍ നടന്ന സമൂഹവിവാഹ വേദിയില്‍ വിവാഹിതരായത്. പാകിസ്ഥാനിലെ നിയമമനുസരിച്ച്‌ ആചാരപ്രകാരവും ചടങ്ങുകളോടെയുമുള്ള വിവാഹം അനുവദനീയമല്ലാത്തതിനാലാണ് അവര്‍ക്ക് അതിര്‍ത്തി കടന്ന് ഇന്ത്യയിലേയ്ക്ക് വരേണ്ടിവന്നത്.

Read also: ഗുണ്ടാ നേതാവിനെ പൊലീസ് ഉദ്യോഗസ്ഥ വിവാഹം ചെയ്‌തു; മേലുദ്യോഗസ്ഥരുടെ തീരുമാനം ഞെട്ടിപ്പിക്കുന്നത്

എല്ലാ വര്‍ഷവും ഇത്തരത്തിൽ പാകിസ്ഥാനിലെ മഹേശ്വരി സമുദായത്തില്‍പ്പെട്ടവര്‍ രാജ്‌കോട്ടില്‍ എത്തി വിവാഹച്ചടങ്ങുകൾ നടത്താറുണ്ട്. ഇതിനായി സമുദയത്തില്‍പ്പെട്ട നിരവധി പേരും ഇന്ത്യയില്‍ എത്താറുണ്ട്. ഇന്ത്യയില്‍ രാജ്‌കോട്ട്, കച്ച്‌ എന്നിവിടങ്ങളിലും മഹേശ്വരി സമുദായമുണ്ട്. വിഭജന കാലത്ത് ഈ വിഭാഗത്തില്‍പ്പെട്ട കുറേ കുടുംബങ്ങള്‍ പാകിസ്ഥാനില്‍ ഉള്‍പ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button