Latest NewsIndia

മോദിയും ഷായും കൃഷ്ണനും അര്‍ജുനനും പോലെ- ശിവ്‌രാജ് സിംഗ് ചൗഹാന്‍

ന്യൂഡല്‍ഹി•കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്ത കളഞ്ഞ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ആഭ്യന്തര മന്ത്രി അമിത് ഷായേയും പ്രകീര്‍ത്തിച്ച് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ശിവ്‌രാജ് സിംഗ് ചൗഹാന്‍. മോദിയും ഷായും ഭഗവന്‍ കൃഷ്ണനും അര്‍ജുനനെയും പോലയാണെന്ന് ചൗഹാന്‍ പറഞ്ഞു.

അതേസമയം, രാഹുല്‍ ഗാന്ധിയെ ‘റാഞ്ചോഡ് ദാസ്’ (ഒളിച്ചോടിയ പട്ടാളക്കാരന്‍) എന്നാണ് ചൗഹാന്‍ വിശേഷിപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെത്തുടര്‍ന്ന് പാര്‍ട്ടി നിര്‍ണായക ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ ഉപേക്ഷിച്ച് ഒളിച്ചോടുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ALSO READന​രേ​ന്ദ്ര മോ​ദി​ക്കും ഇ​ന്ത്യ​ക്കു​മെ​തി​രെ മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി​യ പാ​ക് അ​നു​കൂ​ലി​ക​ളെ നേരിട്ട് ഷാ​സി​യ ഇ​ല്‍​മി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും നേതൃത്വത്തിലാണ് രാജ്യം മുന്നോട്ട് പോകുന്നത്. കൃഷ്ണ- അർജുനന്മാരെ പോലെ രാജ്യം മുന്നോട്ട് കൊണ്ടുപോകുന്ന തിരക്കിലാണ് അവർ. ജമ്മു കശ്മീർ സംബന്ധിച്ച കേന്ദ്രത്തിന്റെ തീരുമാനങ്ങളെ പ്രശംസിച്ചുകൊണ്ട് ചൗഹാന്‍ പറഞ്ഞു.

ഈ സംഭവ വികാസങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തിൽ കോൺഗ്രസ് ആശയക്കുഴപ്പത്തിലാണ്. വിഷയത്തില്‍ ഒരു പ്രസ്താവനയെങ്കിലും ഇറക്കണമെന്ന് ഇടക്കാല കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയോട് ചൗഹാന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button