KeralaLatest News

ദുരിതാശ്വാസ നിധിയിലേയ്‌ക്കെത്തുന്നത് ജനങ്ങളുടെ പണമാണ് ആ കോടികള്‍ എവിടെപ്പോകുന്നു ?

ഏതൊരു സാധാരണക്കാരനും ചിന്തിച്ചതേ ധര്‍മജന്‍ പറഞ്ഞിട്ടുള്ളൂ.. :ധര്‍മജന്‍ ചോദിച്ചതും പറഞ്ഞതും വാസ്തവം : പിന്തുണയുമായി നടന്‍ ജോജു

കൊച്ചി : ഏതൊരു സാധാരണക്കാരനും ചിന്തിച്ച അതേരീതിയിലാണ് നടന്‍ ധര്‍മജനും ചിന്തിച്ചതെന്ന് നടന്‍ ജോജു. ദുരിതാശ്വാസ നിധിയിലേയ്ക്കെത്തുന്നത് കോടികള്‍ എവിടെപ്പോകുന്നു ? :, സഹായം ആവശ്യക്കാര്‍ക്ക് എത്തുന്നില്ല ..ധര്‍മജന്‍ ചോദിച്ചതും പറഞ്ഞതും വാസ്തവമാണ് ധര്‍മജന് പിന്തുണയുമായി നടന്‍ ജോജുവും രംഗത്തെത്തി. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജോജു ധര്‍മജന് പിന്തുണയേകി സംസാരിച്ചത്. കഴിഞ്ഞ പ്രളയത്തില്‍ എത്രയോ കോടികള്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് അതിവേഗത്തില്‍ എത്തിയെങ്കിലും ജനപ്രതിനിധികള്‍ അടങ്ങിയ ഒരു വലിയ സംവിധാനം ഉണ്ടായിട്ടും അതൊന്നും അര്‍ഹരായവര്‍ക്ക് ലഭിച്ചില്ലെന്നാണ് ധര്‍മജന്‍ തുറന്നടിച്ചത്. താന്‍ പ്രതിനിധാനം ചെയ്ത അമ്മ നല്‍കിയ കോടികളും അതിനര്‍ഹരായവര്‍ക്ക് ലഭിക്കുന്ന രീതിയിലൊരു സംവിധാനം ഇവിടെയില്ലേ എന്നായിരുന്നു ധര്‍മജന്‍ സര്‍ക്കാര്‍ ദുരിതാശ്വാസ നിധിയെക്കുറിച്ച് പ്രതിഷേധിച്ച് സംസാരിച്ചത്. ഇതിന് പിന്തുണയായിട്ടാണ് നടന്‍ ജോജു ഇപ്പോള്‍ രംഗത്തുവന്നിരിക്കുന്നത്.

Read Also : ജനങ്ങളില്‍ നിന്നും ദുരിതാശ്വാസ നിധിയിലേയ്‌ക്കെത്തുന്ന ഫണ്ട് അര്‍ഹതപ്പെട്ടവര്‍ക്ക് എന്ത് കൊണ്ട് കിട്ടുന്നില്ല ? ചോദ്യം ചോദിച്ച് സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച ധര്‍മ്മജനെതിനെ സിപിഎം സൈബര്‍ പോരാളികളുടെ ഭീഷണി

‘എനിക്ക് അറിയുന്ന ധര്‍മജന്‍ തമാശറോളുകള്‍ ചെയ്യുന്ന ഒരു നടനെന്നതിലുപരി നന്നായി വായിക്കുകയും ആശയപരമായി സംസാരിക്കുകയും ചെയ്യുന്ന മനുഷ്യനാണ്. അദ്ദേഹം പറഞ്ഞതില്‍ എന്തെങ്കിലും കാര്യമുണ്ടെന്ന് തന്നെയാണ് എന്റെ വിശ്വാസം. ഞാന്‍ കണ്ട സിനിമാ പ്രവര്‍ത്തകരില്‍ നല്ല ജെനുവിനായ വ്യക്തിയാണദ്ദേഹം. എനിക്ക് ഈ പറഞ്ഞ രാഷ്ട്രീയമായ കണക്കുകളും കാര്യങ്ങളും അറിയില്ല. സിസ്റ്റത്തിനകത്തെ താമസങ്ങളും കാര്യങ്ങളും കാണും. ഉദ്യോഗസ്ഥരാണ് കാര്യങ്ങള്‍ ചെയ്യേണ്ടതെന്നും അവരുടെ കൈയ്യിലാണ് കാര്യങ്ങളെന്നും ജോജു പറഞ്ഞു. ഉദ്യോഗസ്ഥ രംഗത്തെ പ്രശ്‌നങ്ങള്‍ കാരണം തനിക്കും ആഴ്ച്ചകള്‍ സര്‍ക്കാര്‍ ആവശ്യത്തിന് വേണ്ടി നടക്കേണ്ടി വന്നുവെന്നും ജോജു കൂട്ടിചേര്‍ത്തു.

Read Also : ധര്‍മ്മജന്‍ ചോദിച്ചതും പറഞ്ഞതും സത്യമാണെന്ന് ടിനി ടോം : അവനെ രാഷ്ട്രീയക്കാര്‍ പിന്തുണയ്ക്കുന്നില്ലെങ്കിലും ജനങ്ങളുടെ പിന്തുണയുണ്ട്

ധര്‍മജന്റെ പ്രതികരണത്തിനെതിരെ സിപിഎം സൈബര്‍ പോരാളികള്‍ ഭീഷണിയുമായു രംഗത്തുവന്നിരുന്നു.
ധര്‍മജന് പിന്തുണയുമായി പിന്നീട് നടന്‍ ടിനി ടോമും രംഗത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button