Latest NewsIndia

കശ്മീരിന്റ പ്രത്യേകപദവി റദ്ദാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് ഹൂസ്റ്റണിൽ കശ്മീരി വംശജരുടെ പ്രകടനം

ജമ്മു കാശ്മീരിന്റെ പ്രത്യേകപദവി റദ്ദാക്കിയതിന്റെ സന്തോഷം പങ്കുവെച്ച് അമേരിക്കയിലെ ഹൂസ്റ്റണിൽ കശ്മീരി വംശജരുടെ പ്രകടനം. ഭാരതീയ ജനതാപാർട്ടിയുടെ വിദേശകാര്യവകുപ്പ് ചുമതലയുള്ള ഡോക്ടർ വിജയ് ചൌതായ്‌വാല പ്രകടനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയുണ്ടായി. ആർജ്ജവവും ഇച്ഛാശക്തിയുമുള്ള ഗവണ്മെന്റാണിതെന്ന് തെളിഞ്ഞതായും ആളുകളുടെ ആഹ്ലാദവും ആശ്വാസവും ശരിയായ തീരുമാനമാണ് എടുത്തതെന്ന് തെളിയിക്കുന്നതായും അദ്ദേഹം പറയുകയുണ്ടായി.

Read also: കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രിക്ക് ഉറച്ച പിന്തുണയുമായി അറബ് ലോകം : അധോലോക നായകൻ ദാവൂദിനെ പൂട്ടാനും ഉറച്ച് ഇന്ത്യ

രാഷ്ട്രത്തിന്റെ ശക്തിയും വിവിധതയും ആഘോഷിയ്ക്കാനുള്ള അവസരമാണിതെന്ന് അമേരിക്കയിലെ കാശ്മീരി വംശജരായ ഹിന്ദുക്കളുടെ സംഘടനാനേതാവ് സുനിൽ കൌൾ പറയുകയുണ്ടായി. അതേസമയം ഇംഗ്ലണ്ടിലും ആസ്ട്രേലിയയിലുമുൾപ്പെടെ അനേകരാജ്യങ്ങളിൽ നൂറുകണക്കിനു കാശ്മീരി വംശജരായ ഹിന്ദുക്കൾ കേന്ദ്രഗവണ്മെന്റിന്റെ ഈ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് ഒത്തുകൂടിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button