Latest NewsIndiaGulf

കശ്മീർ വിഷയത്തിൽ പ്രധാനമന്ത്രിക്ക് ഉറച്ച പിന്തുണയുമായി അറബ് ലോകം : അധോലോക നായകൻ ദാവൂദിനെ പൂട്ടാനും ഉറച്ച് ഇന്ത്യ

യുഎഇയില്‍ ദാവൂദ് ഇബ്രഹാമിന്റെ ഡി കമ്പനിയും സജീവം.

ന്യൂഡൽഹി: കാശ്മീര്‍ അടക്കമുള്ള നിര്‍ണ്ണായ വിഷയങ്ങളില്‍ ഇന്ത്യയ്ക്ക് ഉറച്ച പിന്തുണയാണ് അറബ് ലോകം നല്‍കിയത്. ഗള്‍ഫ് രാജ്യങ്ങളുടെ പിന്തുണ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ നടത്തിയ നീക്കമെല്ലാം പൊളിഞ്ഞിരുന്നു. ഇന്ത്യയിലേക്ക് തീവ്രവാദം എത്തിക്കാന്‍ ഗള്‍ഫിനേയും പാക്കിസ്ഥാന്‍ സമര്‍ത്ഥമായി ഉപയോഗിക്കാറുണ്ട്. യുഎഇയില്‍ ദാവൂദ് ഇബ്രഹാമിന്റെ ഡി കമ്പനിയും സജീവം. ഇതെല്ലാം വേരോടെ അറുക്കുകയെന്ന ലക്ഷ്യം മോദിക്കുണ്ട്. അബുദാബി സന്ദര്‍ശനത്തിലും ഇത്തരം വിഷയങ്ങള്‍ മോദി ചര്‍ച്ചയാക്കും.

എങ്ങനേയും ദാവൂദിനെ പിടികൂടാനാണ് കേന്ദ്ര സര്‍ക്കാരിന്റെ നീക്കം. ഇതിനുള്ള സാധ്യതയും തേടും.പ്രധാനമന്ത്രിയായി ആദ്യം ചുമതലയേറ്റ ശേഷം 2015 ഓഗസ്റ്റില്‍ നരേന്ദ്ര മോദി യു.എ.ഇ സന്ദര്‍ശിച്ചിരുന്നു. 35 വര്‍ഷത്തിന് ശേഷം ആദ്യമായിട്ടായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി അന്ന് യു.എ.ഇ യിലെത്തുന്നത്. തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഫെബ്രുവരിയിലും മോദി യു.എ.ഇയിലെത്തി. ദുബായില്‍ നടന്ന ലോക ഗവര്‍മെന്റ് ഉച്ചകോടിയിലെ മുഖ്യാതിഥിയായിട്ടായിരുന്നു ഈ സന്ദര്‍ശനം. 2017-ലെ ഇന്ത്യയുടെ റിപ്പബ്‌ളിക് ദിനാഘോഷ ചടങ്ങില്‍ അബുദാബി കിരീടാവകാശിയായിരുന്നു വിശിഷ്ടാതിഥി.

ഈ ബന്ധം കൂടുതല്‍ പുതിയ തലത്തിലേക്ക് എത്തിക്കാനാണ് മോദി വീണ്ടും യുഎഇയില്‍ എത്തുന്നത്. ഇത് കൂടാതെ ബഹറിന്‍ ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം രാജ്യത്തെ ഇന്ത്യന്‍ പ്രവാസി സമൂഹത്തെയും അഭിസംബോധന ചെയ്യും. ഈ മാസം 24 മുതല്‍ 26 വരെ ഫ്രാന്‍സില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. ഈ യാത്രയുടെ ഭാഗമായാവും ബഹറിനില്‍ അദ്ദേഹം എത്തുക എന്നാണ് റിപ്പോര്‍ട്ട്. ബഹറിനില്‍ നിന്ന് ഫ്രാന്‍സിലേക്ക് മോദി പോകാനാണ് സാധ്യത.യു.എ.ഇ. യുടെ പരമോന്നതബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് സ്വീകരിക്കാന്‍ എത്തുന്ന പ്രധാനമന്ത്രിക്ക് മറ്റ് പൊതുപരിപാടികളൊന്നുമില്ല.

പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യത്തെ അഞ്ചുവര്‍ഷത്തിനിടയില്‍ രണ്ടുതവണ യു.എ.ഇ.യിലെത്തിയ മോദി ഇവിടത്തെ രാഷ്ട്രനേതാക്കളുമായി സുദൃഢമായ സൗഹൃദമാണ് സ്ഥാപിച്ചത്. അതിന്റെ പ്രതിഫലനം തന്നെയായിരുന്നു യു.എ.ഇ.യുടെ ബഹുമതിയും. ഞായറാഴ്ച വൈകീട്ടാണ് ഡല്‍ഹിയില്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം പ്രധാനമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനം പ്രഖ്യാപിച്ചത്. അപ്പോഴും വരുന്നദിവസമല്ലാതെ സമയം വെളിപ്പെടുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button