Latest NewsKerala

ബഷീറിന്റെ മരണത്തിന് കാരണമായ അപകടം; വഫയുടെ കാർ പരിശോധിക്കാൻ പൂനെയിൽ നിന്നുള്ള സംഘം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിന് കാരണമായ കാർ അപകടക്കേസിലെ പ്രധാന തെളിവായ കാർ പരിശോധിക്കാൻ പൂനെയില്‍ നിന്നുള്ള സംഘം എത്തുന്നു. ക്രാഷ് ഡേറ്റ അടക്കമുള്ളവ പരിശോധിക്കുവാനാണ് ഫോക്‌സ് വാഗണ്‍ കമ്പനി മാനുഫാക്ച്ചറിങ് യൂണിറ്റിലെ എന്‍ജിനീയര്‍മാര്‍ അടങ്ങിയ സംഘം എത്തുന്നത്. ഇടിയുടെ ആഘാതം, ബ്രേക്ക് പ്രയോഗിച്ചതിന്റെ രീതി, ഹാന്‍ഡ് ബ്രേക്ക് ഉപയോഗിച്ചിരുന്നോ, എത്ര വേഗതയിലാണ് വാഹനം അപകടത്തില്‍പ്പെട്ടത് തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കും.

Read also: ശ്രീറാമിനെ ഒരു യുവതിക്കൊപ്പം കണ്ട ബഷീർ അവരെ ഫോളോ ചെയ്യുകയോ ദൃശ്യങ്ങൾ പകർത്തുകയോ ചെയ്തിരുന്നോ? വഫയെ മാറ്റി ശ്രീറാം ഡ്രൈവിംഗ് സീറ്റിലേക്ക് മാറിയതിൽ ദുരൂഹത

അതേസമയം ശ്രീറാമിന്റേയും സുഹൃത്ത് വഫ ഫിറോസിന്റേയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഇരുവരുടേയും ലൈസന്‍സ് ഇന്നു തന്നെ സസ്‌പെന്‍ഡ് ചെയ്യുമെന്ന് ആര്‍ടിഒ അറിയിച്ചു. നിയമ നടപടി പൂര്‍ത്തിയാക്കേണ്ട കാലതാമസം മാത്രമാണ് ഉണ്ടായതെന്നും ആര്‍ടിഒ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button