Latest NewsUAEGulf

ഭാഗ്യദേവത കടാക്ഷിച്ചു : യുഎഇയില്‍ നറുക്കെടുപ്പിൽ ഏഴ് കോടിയുടെ ഒന്നാം സമ്മാനം സ്വന്തമാക്കി പ്രവാസി യുവതി

ദുബായ്: യുഎഇയില്‍ നറുക്കെടുപ്പിൽ ഏഴ് കോടിയുടെ ഒന്നാം സമ്മാനം സ്വന്തമാക്കി പ്രവാസി യുവതി. ദുബായ് വിമാനത്താനവളത്തിലെ മൂന്നാം ടെര്‍മിനലില്‍ വെച്ച് നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ 308-ാം നറുക്കെടുപ്പിൽ 4111-ാം നമ്പര്‍ ടിക്കറ്റിലൂടെ 34കാരിയായ ബീജലിനെ ഭാഗ്യദേവത കടാക്ഷിക്കുകയിരുന്നു. 10 ലക്ഷം ഡോളറാണ് (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) ഏഴ് വര്‍ഷമായി ദുബായില്‍ ജോലി ചെയ്യുന്ന ബീജലിന് സമ്മാനമായി ലഭിക്കുക.

Also read : ഇന്ത്യൻ വിനോദ സഞ്ചരിക്കൾക്ക് സന്തോഷിക്കാം : സൗജന്യ വിസ ഏപ്രിൽ 2020വരെ നീട്ടി ഈ രാജ്യം

സമ്മാനം ലഭിച്ചെന്ന വാര്‍ത്തയറിഞ്ഞപ്പോള്‍ എന്തുപറയണമെന്നറിയാത്ത മാനസികാവസ്ഥയിലായി. തന്റെ അപ്പാര്‍ട്ട്മെന്റിന്റെ നമ്പറായതിനാലാണ് 4111 തന്നെ എടുത്തത്. ദുബായ് ഡ്യൂട്ടി ഫ്രീക്ക് നന്ദിയെന്നും ബീജലിൻ പറഞ്ഞു. ജൂലൈ 25ന് നാട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് ബീജല്‍ ഈ ടിക്കറ്റെടുത്തത്. നേരത്തെയും സ്ഥിരമായി ടിക്കറ്റെടുത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button