Latest NewsInternational

ഇന്ത്യൻ വിനോദ സഞ്ചരിക്കൾക്ക് സന്തോഷിക്കാം : സൗജന്യ വിസ ഏപ്രിൽ 2020വരെ നീട്ടി ഈ രാജ്യം

ഇന്ത്യയുൾപ്പെടെ 18 രാജ്യങ്ങളിൽ നിന്നുള്ള വിനോദ സഞ്ചരിക്കൾക്ക് നൽകി വരുന്ന സൗജന്യ വിസ പദ്ധതി ഏപ്രിൽ 2020വരെ നീട്ടി തായ്‌ലൻഡ്. ഇതിലൂടെ  ടൂറിസത്തെ പ്രോത്സാഹിപ്പിച്ച് മന്ദഗതിയിലായ രാജ്യത്തെ സമ്പദ്‌വ്യവസ്ഥയിൽ നിന്നും കരകയറാനാണ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി പ്രയൂത്ത് ചാൻ-ഒച്ച പറഞ്ഞു.  2020 ഏപ്രിൽ വരെ സൗജന്യ വിസ നീട്ടുന്ന തീരുമാനത്തിന് മന്ത്രിസഭാ അംഗീകാരം നൽകി. തായ് പുതുവർഷമായ സോങ്ങ്ക്രാനും, ചാന്ദ്ര പുതുവത്സരത്തിലും ഈ ആനുകൂല്യം ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Also read : അഫ്ഗാൻ ഭീകരർ മ​ധ്യ​പ്ര​ദേ​ശിൽ, എ​ട്ടു ജി​ല്ല​ക​ളി​ല്‍ അ​തീ​വ​ജാ​ഗ്ര​താ നി​ര്‍​ദേ​ശം

ചൈനയും ഇന്ത്യയും ഉൾപ്പെടെ 18 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഏപ്രിൽ 2020വരെ സൗജന്യ വിസ നൽകുന്നതിലൂടെ 2000 തായ് ബഹ്ട്ട്(ഏകദേശം 4656.14 രൂപ) ഫീസ് ആണ് ഒഴിവാക്കി നൽകുന്നത്. അതേസമയം ചൈനയിൽ നിന്നും ഇന്ത്യയിൽ നിന്നുമുള്ള സന്ദർശകർക്ക് വിസ ഇല്ലാതെ പ്രവേശിക്കുന്നതിനുള്ള നിർദേശം സുരക്ഷാ കാരണങ്ങളാൽ മന്ത്രിസഭാ തള്ളിയതായി സർക്കാർ വക്താവ് നരുമോൻ പിനിയോസിൻവാട്ട് പറഞ്ഞു.

Also read : 2020 ജനുവരി മുതൽ ഈ രാജ്യത്ത് പഞ്ചസാര ഉൽപ്പന്നങ്ങൾക്ക് വില കൂടും

കൃഷിക്കാർക്കുള്ള കടം മൊറട്ടോറിയം, ചെറുകിട ബിസിനസുകൾക്കുള്ള വായ്പകൾ, കുറഞ്ഞ വരുമാനക്കാർക്ക് കൂടുതൽ പണം എന്നിവ ഉൾപ്പെടെ വളർച്ച വർദ്ധിപ്പിക്കുന്നതിനായുള്ള 10 ബില്യൺ ഡോളർ പാക്കേജിന്റെ ഭാഗമായാണ് ഈ ഇളവെന്നും റിപ്പോർട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button