Latest NewsIndia

ഉത്തരേന്ത്യയിലെ കനത്ത മഴ : യമുനാ നദിയൊഴുകുന്നത് അപകട മേഖലയും കടന്ന് : ഡല്‍ഹിയില്‍ ജാഗ്രതാ നിര്‍ദേശം

ന്യൂഡല്‍ഹി: ഉത്തരടക്കേന്ത്യയില്‍ കനത്ത മഴ തുടരുകയാണ്. രണ്ടു ദിവസത്തിനിടെ പെയ്ത കനത്ത മഴയെ തുടര്‍ന്നുള്ള അപകടങ്ങളില്‍ അറുപതോളം പേര്‍ മരിച്ചതായാ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പഞ്ചാബ്, ഉത്തരാഖണ്ഡ്,ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാപകമായി മണ്ണിടിച്ചിലുണ്ടായി. ഇതേ തുടര്‍ന്ന് വിനോദ സഞ്ചാരികളക്കം നിരവധി ആളുകള്‍ വിവിധയിടങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്.

Read Also : ഉത്തരേന്ത്യയില്‍ കനത്ത മഴ : മലയാളികള്‍ സുരക്ഷിതര്‍ : മരണ സംഖ്യ ഉയരുന്നു

യമുനാ നദിയിലെ ജലനിരപ്പ് അപകട മേഖലയും പിന്നിട്ടതോടെ രാജ്യതലസ്ഥാനം പ്രളയഭീതിയിലാണ്. തിങ്കളാഴ്ച വൈകീട്ടോടെയാണ് യുമുനാ നദിയുടെ ജലനിരപ്പ് അപകട നിലയും കടന്നത്. ഹരിയാനയിലെ ഹത്നികുണ്ട് അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം പുറത്ത് വിടുന്നതോടെ യമുനയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നേക്കും. താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന പതിനായിരത്തോളം പേരെ ഇതിനോടകം തന്നെ മാറ്റിപാര്‍പ്പിച്ചിട്ടുണ്ട്.

സ്ഥിതിഗതികള്‍ വഷളകാന്‍ സാധ്യതയുള്ളതിനാല്‍ 23,800 കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കേണ്ടിവരുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറിയിച്ചു. ജനങ്ങള്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ ആവശ്യമായ ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ടെന്നും കെജ്രിവാള്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button