Latest NewsIndia

‘എംപി ആയതു കൊണ്ട് നിയമം വഴിമാറില്ല, ചിംദബരം അഴിമതിയുടെ സംഘത്തലവനെന്ന്’ കോടതി

.ചിദംബരത്തെ ഏത് സമയവും അറസ്റ്റ് ചെയ്യാമെന്നതാണ് സാഹചര്യം.

ന്യൂ ഡൽഹി: മുന്‍ ധനമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് . തന്റെ അപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്നാവശ്യപ്പെട്ടു. ചിദംബരത്തിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായ കപില്‍ സിബലാണ് സുപ്രീംകോടതിയെ സമീപിച്ചത്.ചിദംബരത്തെ ഏത് സമയവും അറസ്റ്റ് ചെയ്യാമെന്നതാണ് സാഹചര്യം. അറസ്റ്റ് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഹര്‍ജി സുപ്രീംകോടതി രജിസ്ട്രാര്‍ക്ക് കൈമാറാന്‍ കോടതി വൃത്തങ്ങള്‍ കപില്‍ സിബലിനോട് ആവശ്യപ്പെട്ടു. എന്നാല്‍ വേഗത്തില്‍ പരിഗണിക്കാന്‍ സാധ്യതയുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.ചിദംബരം അഴിമതി നടത്തിയെന്ന് തെളിവുകളുണ്ടെന്ന് കോടതി ജാമ്യാപേക്ഷ തള്ളി കൊണ്ട് പറഞ്ഞിരുന്നു. അറസ്റ്റ് ഒഴിവാക്കാന്‍ മുന്‍ ധനമന്ത്രി കഷ്ടപ്പെടേണ്ടി വരുമെന്നാണ് സൂചന. കോടതിയുടെ നിരീക്ഷണങ്ങൾ ഇങ്ങനെ, പ്രഥമദൃഷ്ട്യാ ചിദംബരം ഈ അഴിമതിയുടെ സംഘത്തലവനാണെന്നതിന് തെളിവുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

എന്നാല്‍ അദ്ദേഹം ഇതുവരെ അന്വേഷണത്തോടെ സഹകരിച്ചിട്ടില്ലെന്നും, കോടതി പറഞ്ഞു. ചിദംബരം പാര്‍ലമെന്റേറിയനാണെന്നതും, നിയമ പരിജ്ഞാനമുണ്ടെന്നതും ഈ കേസിനെ ബാധിക്കില്ലെന്ന് ജസ്റ്റിസ് സുനില്‍ ഗൗര്‍ പറഞ്ഞു.എന്തുകൊണ്ടാണ് അന്വേഷണത്തോട് സഹകരിക്കാത്തതെന്നും കോടതി ചോദിച്ചു.

കേസിന്റെ വലിപ്പവും, കോടതിക്ക് മുന്നിലുള്ള തെളിവുകളും പരിശോധിക്കുമ്പോള്‍ ജാമ്യാപേക്ഷ തള്ളാനുള്ള സാഹചര്യമാണ് ഉള്ളതെന്ന് കോടതി നിരീക്ഷിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കര്‍ശനമായി നേരിടാന്‍ ഏജന്‍സികള്‍ക്ക് സാധിക്കണം. അന്വേഷണ ഏജന്‍സികളുടെ കൈകള്‍ ഇത്തരം കേസുകളില്‍ ബന്ധിപ്പിക്കപ്പെടാന്‍ പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സിബിഐയും ഒരുപോലെ ചിദംബരത്തിന്റെ ജാമ്യത്തെ കോടതിയില്‍ എതിര്‍ത്തിരുന്നു.

ചിദംബരം ധനമന്ത്രിയായിരുന്നപ്പോള്‍ മീഡിയ ഗ്രൂപ്പിന് അനധികൃതമായി 305 കോടി രൂപയുടെ വിദേശ ഫണ്ടുകള്‍ സ്വീകരിക്കുന്നതിന് അനുമതി നല്‍കിയെന്ന് അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി. ഈ പണം സ്വീകരിച്ച കമ്പനികള്‍ നേരിട്ടും അല്ലാതെയും നിയന്ത്രിച്ചിരുന്നത് ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയാണ്. ഐഎന്‍എക്‌സ് മീഡിയക്ക് അനുമതി നല്‍കാനായി ചിദംബരത്തിന്റെ മകന്‍ ഇടപെട്ടുവെന്നത് നേരത്തെ അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button