Latest NewsKerala

ദുരിതാശ്വാസ നിധിയിലേയ്ക്ക് ആദ്യമായി ഗോള്‍ഡ് ചലഞ്ചുമായി പി.കെ.ശ്രീമതി ടീച്ചര്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ദുരിതാശ്വാസ നിധിയിലേയ്ക്ക് ആദ്യമായി ഗോള്‍ഡ് ചാലഞ്ചുമായി മുന്‍ മന്ത്രിയും സിപിഎം നേതാവുമായ പി.കെ.ശ്രീമതി ടീച്ചര്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപയും രണ്ടു സ്വര്‍ണ വളകളും നല്‍കി . ഒപ്പം പ്രളയദുരിതാശ്വാസ ഫണ്ടിലേക്ക് ഗോള്‍ഡ് ചലഞ്ച് എന്ന ആശയവും ശ്രീമതി മുന്നോട്ടുവെച്ചു.

Read More : കെഎസ്ഇബി സാലറി ചാലഞ്ച് വഴി പിരിച്ചെടുത്തത് 136 കോടി : എന്നാല്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് കൈമാറിയത് വളരെ കുറഞ്ഞ തുക : സര്‍ക്കാറിനെ വെട്ടിലാക്കി വിവാദവെളിപ്പെടുത്തല്‍ പുറത്തുവന്നു

പ്രളയദുരിതാശ്വാസത്തിന് സന്മനസ്സുള്ള സഹോദരിമാര്‍ അവരുടെ കയ്യിലെ ഒരു തരി പൊന്നു എല്ലാം നശിച്ചു പോയവരുടെ സഹായത്തിനായി നല്‍കിയിരുന്നെങ്കില്‍. ഒരു ചെറിയ ചാലഞ്ച്. ശ്രീമതി ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

പി കെ ശ്രീമതിയുടെ ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

ബഹു. മുഖ്യമന്ത്രിയെ കണ്ട് ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപയും രണ്ടു വളകളും ഏല്‍പിച്ചു . സന്മനസ്സുള്ള സഹോദരിമാര്‍ അവരുടെ കയ്യിലെ ഒരു തരി പൊന്നു എല്ലാം നശിച്ചു പോയവരുടെ സഹായത്തിനായി നല്‍കിയിരുന്നെങ്കില്‍. ഒരു ചെറിയ ചാലഞ്ച്.

shortlink

Related Articles

Post Your Comments

Related Articles


Back to top button