Latest NewsInternational

ഭൂമിയെ ലക്ഷ്യമാക്കിയെത്തുന്ന ഛിന്നഗ്രഹം ജീവന്റെ നിലനില്‍പ്പിന് തന്നെ ഭീഷണി ; വന്‍ ദുരന്തമെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍ : ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളിങ്ങനെ

ജീവന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയായി ഭൂമിയെ ലക്ഷ്യമാക്കി ഛിന്നഗ്രഹം. വന്‍ ദുരന്തമെന്ന് മുന്നറിയിപ്പ്. ജ്യോതിശാസ്ത്രജ്ഞനായ നീല്‍ ഡിഗ്രാസ് ടൈസണ്‍ ആണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുൻപ് കൂട്ടിയിടിച്ച ഒരുഛിന്നഗ്രഹമാണ് ഭൂമിയിൽ ജീവന്റെ തുടിപ്പുകൾക്ക് കാരണമായെങ്കിൽ, ഈ വരുന്നത് ജീവനെടുക്കുമെന്ന് തന്റെ പോഡ്‌കാസ്‌റ്റില്‍ ടൈസണ്‍ പറയുന്നു. നിരവധി വസ്തുക്കള്‍ എല്ലാ ദിവസവും ഭൂമിയുടെ ആകര്‍ഷണ വലയത്തിലേക്ക് പ്രവേശിക്കാറുണ്ട്. കാണാന്‍ പോലുമാകാത്തതും,ഒരു കാറിന്റെ വലിപ്പമുള്ളതുമായ ഉല്‍ക്കകള്‍ വരെ ഇതില്‍ പെടുന്നു. കിലോമീറ്ററുകള്‍ നീളമുള്ള എന്തെങ്കിലും വസ്തു ഭൂമിയില്‍ ഇടിച്ചിറങ്ങിയാല്‍ അത് ലോകാവസാനമാകുമെന്നാണ് ടൈസൻ വ്യക്തമാക്കുന്നു.

Also read : അന്താരാഷ്ട്ര കോടതിയെ സമീപിക്കാനുള്ള ശത്രു രാജ്യത്തിൻറെ നിലപാടിൽ ഇന്ത്യ കുലുങ്ങില്ല; യുഎന്നില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടാന്‍ ശ്രമിച്ചെങ്കിലും പാക്കിസ്ഥാൻ നാണം കെട്ടു; നിലപാടിൽ ഉറച്ച് മോദി സർക്കാർ

അപോഫിസ്(കലാപങ്ങളുടെ ഈജിപ്ഷ്യന്‍ ദൈവത്തിന്റെ പേരാണ് അപോഫിസ്) 99942 എന്ന പേരുള്ള 370 മീറ്റര്‍ വീതിയുള്ള ഒരു ഛിന്നഗ്രഹമാണ് ഇപ്പോള്‍ ഭൂമിയെ ലക്ഷ്യമാക്കി വരുന്നത്. കാലങ്ങളായി ഇത് ഭൂമിയെ വലംവയ്‌ക്കുന്ന വസ്തുവാണ്. 2004ൽ ഈ ഛിന്നഗ്രഹം 2019 ഏപ്രില്‍ 13ന് ഭൂമിയിലേക്ക് ഇടിച്ചിറങ്ങുമെന്ന് കണ്ടെത്തിയിരുന്നു. ഇത് ഇടിച്ചിറങ്ങിയാൽ വലിയ ആപത്തുകള്‍ സംഭവിക്കുമെന്നും ഭൂമിയില്‍ നിന്നും മനുഷ്യജീവന്‍ തുടച്ചുനീക്കപ്പെടുമെന്നുമാണ് ടൈസണ്‍ ഉള്‍പ്പെടെയുള്ള നിരവധി ശാസ്ത്രജ്ഞർ നൽകുന്ന മുന്നറിയിപ്പ്. എന്നാൽ ഇതിനുള്ള സാധ്യത വിദൂരമാണെന്നു അന്ന് ശാസ്ത്രലോകം പറഞ്ഞിരുന്നു.

Also read : ‘അഹങ്കാരത്തിനും ഒരു പരിധിയുണ്ട് ‘- കല്യാണപ്പന്തലിലേക്ക് ആനപ്പുറത്ത് എത്തിയ വരനെതിരെ സോഷ്യല്‍ മീഡിയയില്‍ രൂക്ഷവിമര്‍ശനം

2029ല്‍ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാനുള്ള സാധ്യത തള്ളിയ നാസയാകട്ടെ 2036ല്‍ ഇതിനുള്ള സാധ്യതയുണ്ടെന്നാണ് പറയുന്നത്. 2029ല്‍ ഭൂമിയുടെ ആകര്‍ഷപരിധിക്ക് പുറത്തുകൂടി പോകുന്ന ഛിന്നഗ്രഹം 2036ല്‍ വീണ്ടും തിരിച്ചുവരുമെന്നും ഇത് ഭൂമിയ്‌ക്ക് ഭീഷണിയാകുമെന്നാണ് കരുതപ്പെടുന്നത്. ഭൂമിയുടെ ആകര്‍ഷവലയത്തില്‍ മൈലുകള്‍ നീളത്തിൽ ഒരു വിള്ളല്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയതോടെ ഛിന്നഗ്രഹം ഭൂമിക്ക് ഭീഷണിയാകുമെന്ന് ശാസ്ത്രജ്ഞര്‍ തിരിച്ചറിയുകയായിരുന്നു. ഗ്രാവിറ്റേഷണല്‍ കീ ഹോള്‍ എന്ന് പേരുള്ള ഈ പ്രദേശത്തു മറ്റിടങ്ങളിലെ പോലെ ഗുരുത്വാകര്‍ഷണം ഉണ്ടാകാത്തതിനാൽ ഇതുവഴി ഛിന്നഗ്രഹത്തിന് എളുപ്പത്തില്‍ പ്രവേശിക്കാം. എങ്കിൽ 13 വര്‍ഷങ്ങള്‍ കഴിഞ്ഞ് അമേരിക്കയിലെ സാന്റാമോണിക്കയിലോ പസഫിക് സമുദ്രത്തിലോ ഇടിച്ചിറങ്ങുംഭൂമി ഇതുവരെ കണ്ടിട്ടില്ലാത്ത ഒരുഭീമന്‍ സുനാമിയും, ഭൂചലനവും ഇതുകാരണം ഉണ്ടാകും. ഇതെല്ലാം 50 സെക്കന്‍ഡുകൊണ്ട് കഴിയും. ഭൂമിയില്‍ മനുഷ്യനുണ്ടാക്കിയതെല്ലാം നിമിഷങ്ങള്‍കൊണ്ട് കടലെടുക്കും. നിരവധി ഉല്‍ക്കകളും ഛിന്നഗ്രഹങ്ങളും ഭൂമിയിലേക്ക് ഇടിച്ചിറങ്ങും. ഇത് ഒരിക്കലും അവസാനിക്കാത്ത ദുരന്തങ്ങളിലേക്ക് വഴിവയ്‌ക്കും. അതോടെ ഭൂമിയിലെ ജീവിതത്തിന് അവസാനമാകുമെന്നും ടൈസണ്‍ പറയുന്നു. അതേസമയം, അപോഫിസ് 99942 ഭൂമിയിലേക്ക് ഇടിച്ചിറങ്ങി സകലതും നശിക്കുമെന്ന് സ്പേസ് എക്‌സ് മേധാവിയായ എലന്‍ മസ്‌കും മുന്നറിയിപ്പ് നല്‍കുന്നു.

shortlink

Related Articles

Post Your Comments


Back to top button