Latest NewsIndia

അന്താരാഷ്ട്ര കോടതിയെ സമീപിക്കാനുള്ള ശത്രു രാജ്യത്തിൻറെ നിലപാടിൽ ഇന്ത്യ കുലുങ്ങില്ല; യുഎന്നില്‍ അന്താരാഷ്ട്ര ശ്രദ്ധ നേടാന്‍ ശ്രമിച്ചെങ്കിലും പാക്കിസ്ഥാൻ നാണം കെട്ടു; നിലപാടിൽ ഉറച്ച് മോദി സർക്കാർ

യുഎന്നില്‍ ഈ വിഷയം ഉന്നയിച്ച് പാക്കിസ്ഥാൻ അന്താരാഷ്ട്ര ശ്രദ്ധ നേടാൻ ശ്രമിച്ചെങ്കിലും നാണം കെട്ട് തലകുനിക്കേണ്ട അവസ്ഥയാണ് ഉണ്ടായത്.

ന്യൂഡൽഹി: കശ്മീരില്‍ കേന്ദ്ര ഭരണം ഏര്‍പ്പെടുത്തിയതില്‍ അന്താരാഷ്ട്ര കോടതിയെ സമീപിക്കാനുള്ള പാക്കിസ്ഥാന്റെ നീക്കത്തെ ശക്തമായി നേരിടുമെന്ന് ഇന്ത്യ. വേണ്ടിവന്നാൽ അതേ രീതിയിൽ തന്നെ തിരിച്ചടിക്കുമെന്ന് മോദി സർക്കാർ വ്യക്തമാക്കി.

ALSO READ: ജമ്മു കശ്മീർ വിഷയം : ഇന്ത്യയ്ക്ക് പിന്തുണയുമായി ബംഗ്ലാദേശ്‌

യുഎന്നില്‍ ഈ വിഷയം ഉന്നയിച്ച് പാക്കിസ്ഥാൻ അന്താരാഷ്ട്ര ശ്രദ്ധ നേടാൻ ശ്രമിച്ചെങ്കിലും നാണം കെട്ട് തലകുനിക്കേണ്ട അവസ്ഥയാണ് ഉണ്ടായത്. ആഭ്യന്തര കാര്യങ്ങളില്‍ ഇന്ത്യയ്ക്ക് വ്യത്യസ്തമായ സമീപനങ്ങളാണ് ഉള്ളത്. ഓരോ രാജ്യത്തിനും അവര്‍ക്ക് ലഭ്യമായ സാധ്യതകള്‍ ഉപയോഗിക്കാന്‍ അര്‍ഹതയുണ്ടെന്നും യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു.

ALSO READ: അഴിമതിക്കേസ്: ചിദംബരത്തെ കാണാനില്ല; ആഭ്യന്തരമന്ത്രിയും ധനകാര്യമന്ത്രിയുമായിരുന്ന ഒരു കോണ്‍ഗ്രസ് നേതാവിന്റെ ഗതികേടിനെ കുറിച്ച് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കെവിഎസ് ഹരിദാസ് എഴുതുന്നു

കാശ്മീരില്‍ ഇന്ത്യ വംശഹത്യ നടത്തുകയാണ് എന്നും കടുത്ത മനുഷ്യാവകാശ ലംഘനങ്ങളാണ് അവിടെ നടക്കുന്നതെന്നാണ് പാക്കിസ്ഥാന്റെ ആരോപണം. യുഎന്നില്‍ ഈ വിഷയം ഉയര്‍ത്തിയെങ്കിലും കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നാണ് അംഗരാഷ്ട്രങ്ങള്‍ നിലപാട് സ്വീകരിച്ചത്.

കുല്‍ഭൂഷന്‍ ജാദവ് കേസിലും പാക് വാദങ്ങള്‍ തകര്‍ന്നടിയുകയാണ് ഉണ്ടായത്. യുഎന്‍ രക്ഷാ സമിതിയില്‍ പാക് വാദങ്ങള്‍ക്ക് പിന്തുണ ലഭിക്കാതിരുന്നത് ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് ആഗോളതലത്തില്‍ ലഭിക്കുന്ന സ്വീകാര്യതയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button