Latest NewsIndia

തിഹാര്‍ ജയിലില്‍ കഴിയുന്ന ഛോട്ടാ രാജന് വീണ്ടും ജയില്‍ ശിക്ഷ : പുറത്തുവരുന്നത് നിരവധി ക്രിമിനല്‍ കേസുകള്‍

 

മുംബൈ : തിഹാര്‍ ജയിലില്‍ കഴിയുന്ന ഛോട്ടാ രാജന് വീണ്ടും ജയില്‍ ശിക്ഷ . പുറത്തുവരുന്നത് നിരവധി ക്രിമിനല്‍ കേസുകളാണ്. മുംബൈയില്‍ ഹോട്ടലുടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് ഇപ്പോള്‍ എട്ടുവര്‍ഷത്തെ കഠിനതടവിന് ശിക്ഷ വിധിച്ചത്. മുംബൈ സ്പെഷല്‍ കോടതിയാണ് ശിക്ഷ വിധിച്ചത്. ഛോട്ടാരാജനെതിരെ ചുമത്തിയിട്ടുള്ള അനേകം കേസുകളില്‍ ഒന്ന് മാത്രമാണിത്.

Read Also : ഐ.എന്‍.എക്‌സ് മീഡിയ കേസ്; പി. ചിദംബരത്തിന്റെ വീട്ടില്‍ വീണ്ടും സിബിഐ സംഘമെത്തി

മഹാരാഷ്ട്ര കണ്ട്രോള്‍ ഓഫ് ഓര്‍ഗനൈസ്ഡ് ക്രൈം ആക്ട് പ്രകാരമുള്ള പ്രത്യേക കോടതിയാണ് ശിക്ഷവിധിച്ചത്. എട്ടുവര്‍ഷത്തെ കഠിനതടവിനു പുറമേ ഓരോ പ്രതികള്‍ക്കും അഞ്ചുലക്ഷം രൂപയുടെ പിഴയും ചുമത്തിയിട്ടുണ്ട്. രാജേന്ദ്ര നികല്‍ജേ എന്ന ഛോട്ടാ രാജന്‍, നിത്യാനന്ദ് നായിക്, സെല്‍വന്‍ ഡാനിയല്‍, രോഹിത് തങ്കപ്പന്‍ ജോസഫ് എന്ന സതീഷ് കാലിയ, ദിലീപ് ഉപാദ്ധ്യായ്, തല്‍വീന്ദര്‍ സിംഗ് എന്നിവരെയാണ് ഛോട്ടാ രാജനൊപ്പം ഈ കേസില്‍ ശിക്ഷിച്ചത്.

Read Also : രാവിലെ 10 .30 വരെ തന്നെ അറസ്റ്റ് ചെയ്യരുതെന്ന് ചിദംബരം സിബിഐയോട്

2012 ഓക്ടോബറില്‍ മുംബൈയിലെ അന്ധേരിയില്‍ വച്ച് ഹോട്ടലുടമയായ ബി ആര്‍ ഷെട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലാണ് വിധി. മൂന്ന് വെടിയുണ്ടകള്‍ ശരീരത്തില്‍ തുളച്ചുകയറി അതീവഗുരുതരമായി പരിക്കേറ്റ ബി ആര്‍ ഷെട്ടി അനേകകാലം ആശുപത്രിയില്‍ക്കഴിഞ്ഞു. മുംബൈയിലും വിദേശത്തും റെസ്റ്റോറന്റ് ശൃംഘല നടത്തുന്ന ഷെട്ടിയില്‍ നിന്ന് അത് കൈക്കലാക്കാന്‍ രാജന്‍ ശ്രമിച്ചിരുന്നു. അത് നടക്കാതെ വന്നപ്പോഴായിരുന്നു കൊലപ്പെടുത്താന്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button