Latest NewsIndia

ഐ.എന്‍.എക്‌സ് മീഡിയ കേസ്; പി. ചിദംബരത്തിന്റെ വീട്ടില്‍ വീണ്ടും സിബിഐ സംഘമെത്തി

 

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ സിബിഐ സംഘം വീണ്ടും പി. ചിദംബരത്തിന്റെ വീട്ടിലെത്തി. ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യുന്നതിനായാണ് സിബിഐ വീണ്ടും ജോര്‍ബാഗിലെ വീട്ടിലെത്തിയത്. അതേസമയം, ഇന്ന് രാവിലെ 10.30 വരെ നടപടി പാടില്ലെന്ന് ചിദംബരം സിബിഐയെ അറിയിച്ചിരുന്നെങ്കിലും സിബിഐ ഈ അഭ്യര്‍ത്ഥന മാനിച്ചിട്ടില്ല. ചിദംബരം ഉടന്‍തന്നെ തുടര്‍ നടപടികള്‍ക്ക് വിധേയനാകണമെന്നാണ് സിബിഐയുടെ ആവശ്യം.

ALSO READ: രാവിലെ 10 .30 വരെ തന്നെ അറസ്റ്റ് ചെയ്യരുതെന്ന് ചിദംബരം സിബിഐയോട്

കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റും സിബിഐയും പലതവണ പി. ചിദംബരത്തെ ചോദ്യം ചെയ്തിരുന്നു. ഐഎന്‍എക്സ് മീഡിയ എന്ന മാധ്യമക്കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി പി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നതാണ് കേസ്.

ചിദംബരത്തിന്റെ ഹര്‍ജി സുപ്രീംകോടതി 10.30 ന് പരിഗണിക്കാന്‍ ഇരിക്കവേയാണ് സിബിഐയോട് അതുവരെ നടപടി പാടില്ലെന്ന് അഭിഭാഷകന്‍ മുഖേന അദ്ദേഹം അറിയിച്ചത്. ഇന്നലെ അര്‍ധരാത്രി ചിദംബരത്തിന്റെ വീട്ടില്‍ ‘രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാകണം’ എന്നാവശ്യപ്പെട്ടുള്ള നോട്ടീസ് സിബിഐ പതിച്ചിരുന്നു. പി ചിദംബരത്തെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യാന്‍ വഴിയൊരുക്കുന്നതാണ് ഡല്‍ഹി ഹൈക്കോടതിയുടെ വിധി.

ALSO READ:ചിദംബരത്തെ തേടി സിബിഐ വീട്ടിൽ, ഫോൺ സ്വിച് ഓഫ് എന്ന് റിപ്പോർട്ട്

Tags

Related Articles

Post Your Comments


Back to top button
Close
Close