Latest NewsFootballSports

ഡ്യൂറന്റ് കപ്പ് : ഈസ്റ്റ് ബംഗാളിനെ വീഴ്ത്തി ഗോകുലം കേരള എഫ്‌സി ഫൈനലില്‍

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ഫൈനലില്‍ കടന്ന് ഗോകുലം കേരള എഫ്‌സി. പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ കൊല്‍ക്കത്തയുടെ ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയാണ് ഗോകുലം ഫൈനൽ ഉറപ്പിച്ചത്. നിശ്ചിത സമയത്ത് നടന്ന പോരാട്ടത്തിൽ ഇരുവരും ഓരോ ഗോള്‍ വീതം നേടിയെങ്കിലും പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-4ന് ഗോകുലം വിജയത്തിലേക്ക് കുതിക്കുകയായിരുന്നു.

Also read : പരിഷ്‌കരിച്ച ടെസ്റ്റ് ജഴ്‌സിയില്‍ ഇന്ത്യന്‍ താരങ്ങള്‍; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഈസ്റ്റ് ബംഗാളിന്റെ മൂന്നു ഷോട്ടുകള്‍ തടുത്തിട്ട ഗോകുലം ഗോള്‍കീപ്പര്‍ ഉബൈദായിരുന്നു മത്സരത്തിലെ താരം. ബ്രൂണോ, ജസ്റ്റിന്‍ ജോര്‍ജ്ജ്, ലാല്‍റൊമാവിയ എന്നിവര്‍ ഗോകുലത്തിനായി പെനാല്‍റ്റി വലയിലെത്തിച്ചു. 1997-ല്‍ എഫ്.സി കൊച്ചിന് ശേഷം ഡ്യൂറന്റ് കപ്പ് ഫെനലിലെത്തുന്ന കേരള ടീമാണ് ഗോകുലം എഫ്.സി.

shortlink

Related Articles

Post Your Comments

Related Articles


Back to top button