Latest NewsIndia

22 കാരിയെ പിതാവ് വര്‍ഷങ്ങളോളം പീഡിപ്പിച്ചത് അമ്മയുടെ മൗനാനുവാദത്തോടെ : ഒടുവില്‍ ഗര്‍ഭിണിയായ യുവതിയ്ക്ക് ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്നുകള്‍ നല്‍കിയതും സ്വന്തം അമ്മ തന്നെ : പുറത്തുവരുന്നത് ഞെട്ടിയ്ക്കുന്ന വിവരങ്ങള്‍

ലഖ്‌നൗ : 22 കാരിയെ പിതാവ് വര്‍ഷങ്ങളോളം പീഡിപ്പിച്ചത് അമ്മയുടെ മൗനാനുവാദത്തോടെ. ഒടുവില്‍ ഗര്‍ഭിണിയായ യുവതിയ്ക്ക് ഗര്‍ഭം അലസിപ്പിക്കാനുള്ള മരുന്നുകള്‍ നല്‍കിയതും സ്വന്തം അമ്മ തന്നെ. പീഡനത്തിനിരയായ പെണ്‍കുട്ടിയില്‍ നിന്ന് ഞെട്ടിയ്ക്കുന്ന വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ലഖ്‌നൗവിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നിരിക്കുന്നത്. പിതാവ് തന്റെ അനുജത്തിയേയും ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതോടെ 22 കാരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് പിതാവിന്റെ പീഡന കഥ പുറംലോകം അറിഞ്ഞത്. ഇതെല്ലാം അമ്മയുടെ അറിവോടെയാണ് നടന്നതെന്നുള്ള വിവരമാണ് എല്ലാവരേയും ഞെട്ടിച്ചത്. മാത്രമല്ല പെണ്‍കുട്ടി സ്വന്തം പിതാവില്‍ നിന്നും ഗര്‍ഭിണിയായപ്പോള്‍ അത് അലസിപ്പിയ്ക്കാനുള്ള മരുന്ന് തന്നതും അമ്മ തന്നെയാണെന്നും പെണ്‍കുട്ടി പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

ലോ കോളേജ് വിദ്യാര്‍ത്ഥിനിയ്ക്ക് ബസില്‍ ദുരനുഭവം

പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് 44കാരനായ പിതാവിവെതിരെ പോക്‌സോ നിയമപ്രകാരം കേസ് എടുത്തു അറസ്റ്റ് ചെയ്ത്. പീഡനത്തിന് ഒത്താശചെയ്ത അമ്മയേയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടികളുടെ സംരക്ഷണം എന്‍ജിഒ സംഘടന ഏറ്റെടുത്തു. ആറ് വയസ് മുതല്‍ പിതാവ് തന്നെ പീഡിപ്പിച്ചതായാണ് മൊഴി നല്‍കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button