KeralaLatest News

ആത്മഹത്യ ചെയ്ത പൊലീസുകാരന്‍ കുമാറിനെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചു : ആരോപണവുമായി ഭാര്യ സജിനി രംഗത്ത്

 

പാലക്കാട്: പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ആത്മഹത്യ ചെയ്ത കല്ലേക്കാട് എ.ആര്‍ ക്യാമ്പിലെ പൊലീസുകാരന്‍ കുമാറിന്റെ ഭാര്യ സജിനി രംഗത്ത്. കുമാറിനെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മര്‍ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തണമെന്ന് ഭാര്യ സജിനി. ആവശ്യം അംഗീകരിക്കുന്നില്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സമരം നടത്തുമെന്നും സജിനി പറഞ്ഞു.

Read Also : മഠത്തിനുള്ളിലെ അതിഥി മുറികളില്‍ നിന്ന് കന്യാ.സ്ത്രീകളോടൊപ്പം എത്ര പുരോഹിതരെ നാട്ടുകാര്‍ പൊക്കിയെടുത്തിട്ടുണ്ട്’ .. അത് ആരൊക്കെയാണെന്നും എത്ര പേരുണ്ടെന്നും ഞാന്‍ പുറത്തുവിടണോ ? ഫാദര്‍ നോബിളിന്റെ യാഥാര്‍ത്ഥമുഖം പുറംലോകത്ത് എത്തിച്ച് സിസ്റ്റര്‍ ലൂസി

നിലവില്‍ ആത്മഹത്യ എന്ന നിലയിലാണ് അന്വേഷണം നടക്കുന്നത്. ആത്മഹത്യാ പ്രേരണകുറ്റമാണ് ഇതിലെ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച് ക്യാമ്പിലെ മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് എല്‍. സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എസ്. ദേവദാസിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്യിരുന്നു. കുമാറിന്റെ ആത്മഹത്യാ കുറിപ്പിലെയും ഭാര്യയുടെ പരാതിയിലെയും ആരോപണങ്ങള്‍ കണക്കിലെടുത്താണ് അറസ്റ്റ്. കഴിഞ്ഞ 25 ന് രാത്രിയാണ് ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്റ്റേഷന് സമീപത്ത് കുമാറിനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കാണപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button