KeralaLatest News

മുഖ്യമന്ത്രി പിണറായി വിജയനിൽ പൂര്‍ണ്ണ വിശ്വാസം രേഖപ്പെടുത്തി സിപിഎം സംസ്ഥാന സമിതിയോഗം

തിരുവനന്തപുരം: മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയന്‍റെ പ്രകടനം വാഴ്ത്തി സിപിഎം സംസ്ഥാന സമിതിയോഗം. പ്രതിച്ഛായ തകര്‍ക്കുന്നത് മാധ്യമങ്ങളാണെന്നും മാധ്യമങ്ങൾ പിണറായി വിജയനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു. അതേസമയം അതിരുകടക്കുന്ന പാര്‍ട്ടി പിരിവിനെയും സംസ്ഥാന സമിതിയോഗത്തിൽ വിമർശിക്കുകയുണ്ടായി. പിരിവുകൾ പലപ്പോഴും പ്രവര്‍ത്തകര്‍ക്ക് ബാധ്യതയാകുകയാണ്. പിരിവ് കുറക്കണം. ക്വാട്ട നിശ്ചയിച്ചുള്ള പിരിവ് പ്രവർത്തകരെ ബുദ്ധിമുട്ടിക്കുന്നു എന്നായിരുന്നു വിമർശനം. പാർട്ടിയും ബഹുജന സംഘടനകളും ഒരെ സമയം പിരിവെടുക്കുന്നത് ഒഴിവാക്കണമെന്നും നേതാക്കൾ അഭിപ്രായപ്പെട്ടു.

Read also: തുഷാര്‍ വെള്ളാപ്പള്ളിയുടെ അറസ്റ്റ് : വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുന്നു : കേന്ദ്ര സഹായവും എം.എ യൂസഫലിയുടെ സഹായവും തേടി കുടുംബം

Related Articles

Post Your Comments


Back to top button