KeralaLatest News

ഇപ്പോള്‍ ചോദിച്ചില്ലെങ്കില്‍ പിന്നെ എപ്പോഴാണ്? ഏതൊരു പൗരനും സര്‍ക്കാരിനോട് ചോദിയ്ക്കാന്‍ ഹൃദയം നൊന്ത് കാത്തിരിക്കുന്ന വാക്കുകളുമായി ഒരു വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സർക്കാരിന്റെ ദുരിതാശ്വാസനിധിയെക്കുറിച്ചുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഏതൊരു പൗരനും സര്‍ക്കാരിനോട് ചോദിക്കാനാഗ്രഹിക്കുന്ന ചില ചോദ്യങ്ങളുമായി താര എന്ന യുവതിയാണ് രംഗത്തെത്തിയിരിക്കുന്നത്. പ്രളയ പുനര്‍നിര്‍മാണത്തിന് പണമില്ലെന്ന് പറയുമ്പോഴും ഫണ്ടിനായി നെട്ടോട്ടമോടുമ്പോഴും ഇടത്‌ സർക്കാറിന്റെ ധൂർത്തിന് ഒരു കുറവുമില്ലെന്ന് വ്യക്തമാക്കുകയാണ് യുവതി.

Read also: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് സംഭാവന ഒഴുകുന്നു : ഒരാഴ്ച കൊണ്ട് ദുരിതാശ്വാസ നിധിയിലിക്കെത്തിയ തുകയുടെ കണക്ക് ഇങ്ങനെ

വീഡിയോയിലെ ചില വസ്‌തുതകൾ;

ആദ്യ പ്രളയത്തോടെ തന്നെ സർക്കാരിന്റെ നട്ടെല്ല് തകർന്നിരിക്കുകയാണ്. ഈ അവസ്ഥയിൽ ഒരു രൂപ ലഭിക്കുന്നത് പോലും നമുക്ക് ആശ്വാസമാണെന്നാണ് ധനമന്ത്രി തോമസ് ഐസക് പറഞ്ഞത്. കഴിഞ്ഞ വർഷം സാലറി ചലഞ്ചിലൂടെ പണം പിരിക്കുകയുണ്ടായി. ഈ വർഷം അരി, പഞ്ചസാര, പഴവർഗങ്ങൾ ഒഴികെയുള്ള വസ്തുക്കൾക്ക് ഒരു ശതമാനം പ്രളയ സെസും ഏർപ്പെടുത്തുകയുണ്ടായി.

എന്നാൽ പ്രളയം തകർത്ത നിരവധി ജീവനുകൾ ചെറിയ സഹായം പോലും ലഭിക്കാതെ നട്ടം തിരിയുകയാണ്. സർക്കാർ പ്രഖ്യാപിച്ച അടിയന്തിര ധനസഹായമായ 10000 രൂപ പോലും കിട്ടാത്തവർ നിരവധി പേരുണ്ട്. വീടുകൾ നഷ്ടപ്പെട്ട പലരും ഇപ്പോഴും വാടകവീട്ടിലാണ് താമസിക്കുന്നത്. വീടും കൃഷിയും നഷ്ടപ്പെട്ട ഏഴ് പേരാണ് ഇടുക്കിയിൽ മാത്രം ജീവനൊടുക്കിയത്. എന്നിട്ടും ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. പിണറായി സർക്കാരിന്റെ 1000 ദിനാഘോഷത്തിന് വേണ്ടി ചിലവാക്കിയത് 10 കോടിയോളം രൂപയാണ്. കൂടാതെ സോഷ്യൽ മീഡിയയിൽ മുഖ്യമന്ത്രിയെ സൂപ്പർ ഹീറോയായി നിലനിർത്തുന്ന സോഷ്യൽ മീഡിയ ടീമിന് ലക്ഷങ്ങളാണ് ശമ്പളം. സ്കോഡ ഒക്റ്റാവിയ, ഇന്നോവ ക്രിസ്റ്റ എന്നിങ്ങനെ 25 ആഡംബര വാഹനങ്ങളാണ് സർക്കാർ വാങ്ങിക്കൂട്ടിയത്. മസാല ബോണ്ട് വിറ്റഴിക്കൽ എന്ന പേരിൽ ലണ്ടനിൽ പോയി തിരിച്ചുവന്നപ്പോൾ ചിലവായത് രണ്ടരക്കോടി രൂപ. പ്രളയത്തിന്റെ പുനരധിവാസവുമായി ബന്ധപ്പെട്ട് സ്വകാര്യ ഉടമസ്ഥതയിലുള്ള വിവാദ ഫ്ലാറ്റിലാണ് ഓഫീസ് ആരംഭിക്കുന്നത്. ഇതിന്റെ നവീകരണത്തിനായി 88 ലക്ഷം രൂപയാണ് ചിലവാക്കിയത്. ഈ സമയത്ത് തന്നെ ആറ്റിങ്ങലിലെ തോറ്റ എം.പി സമ്പത്തിനെ കേരളത്തിന്റെ ഹൈക്കമ്മീഷണർ ആയിട്ട് നിയമിക്കുകയുണ്ടായി. ഓഫീസും സ്റ്റാഫും കാറും എല്ലാം കൂടെ മാസം നാലേ കാൽ ലക്ഷം രൂപയാണ് ചിലവ്. വീടും കാറും ഓഫീസും കൂടാതെ മാസശമ്പളം രണ്ടര ലക്ഷം രൂപ നൽകി മുൻ ഐ.എ. എസ് ഓഫീസർ ടി. ബാലകൃഷ്ണൻ നായർക്ക് വേണ്ടി പുതിയ ഒരു പദവി സൃഷ്ടിച്ചിരിക്കുകയാണ്. കോൺഗ്രസ് പ്രവർത്തകൻ ആയിരുന്ന ശുഹൈബിന്റെ കൊലപാതകക്കേസ് സിബിഐക്ക് വിടാതിരിക്കാൻ കോടതിയിൽ വാദിക്കാൻ സ്വകാര്യ വക്കീലുകൾക്ക് ഈ സർക്കാർ നൽകിയിരിക്കുന്നത് 50 ലക്ഷം രൂപയാണ്. ഇതിനിടെ ലെയ്‌സൺ ഓഫീസറെയും നിയമിക്കുകയുണ്ടായി. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാകണം സർക്കാർ അല്ലാതെ ദ്രോഹിക്കരുതെന്നാണ് താര പറയുന്നത്. ഇപ്പോഴല്ലാതെ എപ്പോഴാണ് ഇത് പറയേണ്ടതെന്നും യുവതി ചോദിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button