KeralaLatest News

കേരള പുനര്‍നിര്‍മാണം; ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതതല സംഘം അമേരിക്കയിലേക്ക്

തിരുവനന്തപുരം: പ്രളയാനന്തര കേരള പുനര്‍നിര്‍മാണ പദ്ധതിയെക്കുറിച്ചു വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറി അടക്കമുള്ള ഉന്നതതല സംഘം അമേരിക്കയിലേക്ക്. വാഷിങ്ടനില്‍ ലോകബാങ്ക് സന്ദര്‍ശിക്കാനാണ് ചീഫ് സെക്രട്ടറി ടോം ജോസ്, റീബില്‍ഡ് കേരള സിഇഒ വി.വേണു, കേരളാ ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സഞ്ജീവ് കൗശിക് ഉൾപ്പെടെയുള്ളവർ പോകുന്നത്. അടുത്ത മാസം 16 മുതല്‍ 18 വരെയാണ് അമേരിക്കന്‍ യാത്ര.

Read also: സംസ്ഥാനത്ത് ഇനി പെരുമഴക്കാലം : കേരളത്തില്‍ വരും വര്‍ഷങ്ങളില്‍ മഹാമാരിയും വെള്ളപ്പൊക്കവും ഉരുള്‍ പൊട്ടലും ഉണ്ടാകും

പ്രളയാനന്തര പുനര്‍നിര്‍മാണ സഹായത്തിന്റെ ആദ്യഗഡുവായി ലോക ബാങ്ക് 25 കോടി ഡോളര്‍ (ഏകദേശം 1750 കോടി രൂപ) വികസന വായ്പ നല്‍കാന്‍ ധാരണയായിരുന്നു. രണ്ടുഘട്ടമായാണു തുക നല്‍കുക. 15.96 കോടി ഡോളര്‍ ഇന്റര്‍നാഷനല്‍ ഡവലപ്‌മെന്റ് അസോസിയേഷനില്‍നിന്ന് 1.25 % വാര്‍ഷിക പലിശനിരക്കില്‍ ആദ്യം ലഭിക്കും. 25 വര്‍ഷമാണു തിരിച്ചടവു കാലാവധി.

shortlink

Related Articles

Post Your Comments

Related Articles


Back to top button