KeralaLatest NewsNews

പോലീസുകാരനെ ഭീകരര്‍ കൊലപ്പെടുത്തി

ശ്രീനഗര്‍ • ജമ്മു കശ്മീരിലെ കുൽഗാം ജില്ലയില്‍ ബുധനാഴ്ച രാത്രി തീവ്രവാദികൾ ഒരു പോലീസുകാരനെ വെടിവച്ചു കൊന്നു. രാത്രി 9.30 ഓടെ കാസിഗണ്ട് പ്രദേശത്താണ് സംഭവം.

അബ്ദുള്‍ റാഷിദ് ദാര്‍ എന്ന പോലീസുകാരനാണ് വെടിയേറ്റത്. ഗുരുതമായി പരിക്കേറ്റ ദാറിനെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.

മുൻകാലങ്ങളിൽ കലാപവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ദാര്‍ ബന്ധപ്പെട്ടിരുന്നുവെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞതായി പോലീസ് വക്താവ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button