Latest NewsIndia

പാരിസ് ജനത ഗണപതിപപ്പ മോറിയ എന്ന് ഏറ്റുവിളിക്കുന്ന നാൾ വിദൂരമല്ല, ശത്രുക്കൾക്കെതിരെ പോരാടുമ്പോൾ മുത്തലാഖ് നിരോധനത്തിൽ സന്തുഷ്ടരായ സ്ത്രീകളുടെ പ്രാർത്ഥന ഒപ്പമുണ്ട്, വാക്കിന് വിലയില്ലാത്ത മറ്റ് രാഷ്ട്രിയക്കാരെപ്പോലെയല്ല ഞാൻ; എന്റെ പേര് നരേന്ദ്ര ദാമോദർദാസ് മോദി

ന്യൂഡല്‍ഹി: പാരിസിലെ പ്രവാസികളെ ആവേശഭരിതരാക്കുന്ന പ്രസംഗമാണ് ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദി കാഴ്ച്ച വെച്ചത്. ശത്രുക്കൾക്കെതിരെ പോരാടുമ്പോൾ മുത്തലാഖ് നിരോധനത്തിൽ സന്തുഷ്ടരായ സ്ത്രീകളുടെ പ്രാർത്ഥന ഒപ്പമുണ്ടെന്ന് മോദി പറഞ്ഞു. വാക്കിന് വിലയില്ലാത്ത മറ്റ് രാഷ്ട്രിയക്കാരെപ്പോലെയല്ല താനെന്നും പറഞ്ഞ കാര്യം സമയ ബന്ധിതമായി ചെയ്‌തു തീർക്കുമെന്നും മോദി വ്യക്തമാക്കി.

ALSO READ: എന്‍ഫോഴ്‌സ്‌മെന്റ് എത്തി; ജെറ്റ് എയര്‍വെയ്സ് കമ്പനി സ്ഥാപകന്റെ വീട്ടിൽ റെയ്‌ഡ്‌

പാരിസ് ജനത ഗണപതിപപ്പ മോറിയ എന്ന് ഏറ്റുവിളിക്കുന്ന നാൾ വിദൂരമല്ലെന്നും മോദി കൂട്ടിച്ചേർത്തു. ഇന്ത്യയും ഫ്രാന്‍സും അങ്ങേയറ്റം സൗഹാര്‍ദ്ദപരമായ ബന്ധം പുലര്‍ത്തുകയാണ്. വര്‍ഷങ്ങളായി ഉഭയകക്ഷിപരമായും ബഹുമുഖമായും ഇരു രാജ്യങ്ങളും ഒരുമിച്ച്‌ പ്രവര്‍ത്തിക്കുന്നു.

ഫ്രാന്‍സ് ലോകകപ്പ് നേടിയപ്പോള്‍ അത് ഇന്ത്യക്കാര്‍ ആഘോഷിച്ചു. ഇന്ന് ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ നമ്മള്‍ ഇന്‍ഫ്രയെക്കുറിച്ച്‌ സംസാരിക്കുന്നു. കശ്മീരില്‍ 370 റദ്ദാക്കിയതിനെയും മോദി പ്രസംഗത്തില്‍ പ്രതിപാദിച്ചു. താത്ക്കാലിക അനുചേ്ഛദം റദ്ദാക്കാന്‍ 70 വര്‍ഷം വേണ്ടി വന്നു. ചിരിക്കണോ കരയണോ എന്ന് തനിക്കറിയില്ലെന്നാണ് മോദി പ്രസംഗത്തില്‍ പറഞ്ഞു.

ALSO READ: അദ്ദേഹത്തിനെതിരെ മീ റ്റൂ ഉന്നയിച്ചതിൽ കാര്യമുണ്ട്, കോടതിയെ അറിയിച്ചകാര്യങ്ങള്‍ ട്വിറ്റര്‍ അക്കൗണ്ടിലൂടെയും പുറത്തുവിട്ടു;- പ്രിയ രമണി

തന്റെ സര്‍ക്കാര്‍ മുത്തലാഖ് നിരോധിച്ചു. ആ സ്ത്രീകളുടെ അനുഗ്രഹം ഇന്ത്യയ്ക്ക് ഏറെക്കാലം ഗുണം ചെയ്യും. മുത്തലാഖ് ഉള്‍പ്പടെ നിരവധി പ്രധാന തീരുമാനങ്ങളാണ് സര്‍ക്കാരിന് തുടക്കത്തില്‍ തന്നെ നടപ്പിലാക്കാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. ടീം സ്പിരിറ്റോടു കൂടിയാണ് ഇന്ത്യയില്‍ നമ്മള്‍ പ്രവര്‍ത്തിക്കുന്നത്. നേട്ടങ്ങള്‍ സ്വന്തമാക്കുന്നതും അതേ ടീം സ്പിരിറ്റോടെയാണ്. മോദി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button