Latest NewsCareerEducation & Career

ഇന്ത്യൻ നേവിയിൽ ഈ തസ്‌തികയിൽ ഒഴിവ് : അപേക്ഷ ക്ഷണിച്ചു

കായിക താരങ്ങളെ ഇന്ത്യൻ നേവി വിളിക്കുന്നു. വിവിധ കായിക ഇനങ്ങളില്‍ മികവ് തെളിയിച്ച അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് നേവിയിലെ സ്പോര്‍ട്സ് ക്വാട്ട എന്‍ട്രി 02/2019 ബാച്ചിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അത്‌ലറ്റിക്‌സ്,അക്വാറ്റിക്സ്, ബാസ്‌കറ്റ്ബോള്‍, ബോക്സിങ്, ക്രിക്കറ്റ്, ഫുട്ബോള്‍, ജിംനാസ്റ്റിക്സ്, ഹാന്‍ഡ്ബോള്‍, ഹോക്കി, കബഡി, വോളിബോള്‍, വെയ്റ്റ്ലിഫ്റ്റിങ്, റസ്സലിങ്,സ്‌ക്വാഷ്, ബെസ്റ്റ് ഫിസിക്ക്, ഫെന്‍സിങ്, ഗോള്‍ഫ്, ടെന്നീസ്, കയാക്കിങ് ആന്‍ഡ് കനോയിങ്, റോവിങ്, ഷൂട്ടിങ്, സെയിലിങ് ആന്‍ഡ് വിന്‍ഡ് സര്‍ഫിങ് കായിക ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചവരായിരിക്കണം അപേക്ഷകർ. ഡയറക്ട് എന്‍ട്രി പെറ്റി ഓഫീസര്‍, സീനിയര്‍ സെക്കന്‍ഡറി റിക്രൂട്ട്മെന്റ്, മെട്രിക് റിക്രൂട്ട്സ് വിഭാഗങ്ങളിലാണ് ഒഴിവുകള്‍ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കായികപരിശോധന, വൈദ്യപരിശോധന എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.

Also read : ഫേസ്ബുക്ക് പോസ്റ്റുകള്‍ നിരീക്ഷിച്ച് കാശുണ്ടാക്കുന്ന ഉദ്യോഗാർത്ഥികൾ; ഇവരുടെ ശമ്പളം ഞെട്ടിക്കുന്നത്

വെബ്സൈറ്റില്‍ നിന്ന് അപേക്ഷയുടെ മാതൃക ഉള്‍പ്പെടുന്ന വിജ്ഞാപനം ഡൗണ്‍ലോഡ് ചെയ്‌തെടുക്കണം. അപേക്ഷ പൂരിപ്പിച്ച ശേഷം നിര്‍ദിഷ്ടസ്ഥാനത്ത് ഫോട്ടോ പതിച്ച് പ്രായം, മെട്രിക്കുലേഷന്‍ സര്‍ട്ടിഫിക്കറ്റ്, 10+2 സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക്ലിസ്റ്റ്, ഡൊമിസൈല്‍ സര്‍ട്ടിഫിക്കറ്റ്, കായികമികവ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകൾ ഉൾപ്പെടെ സാധാരണ തപാലില്‍ അയയ്ക്കണം. സ്വന്തം വിലാസമെഴുതിയ രണ്ട് കവറും (22×10 സെ.മീ. ഒന്നില്‍ പത്ത് രൂപ സ്റ്റാമ്പ് പതിച്ചത്) നീല പശ്ചാത്തലത്തില്‍ എടുത്ത ഒരു കളര്‍ പാസ്പോര്‍ട്ട്സൈസ് ഫോട്ടോയും (പിറകില്‍ പേരും ഒപ്പും വ്യക്തമാക്കിയത്) അപേക്ഷയ്‌ക്കൊപ്പം ഉള്‍പ്പെടുത്തണം.

രേഖകള്‍ അപേക്ഷയുടെ കൂടെ പഞ്ച് ചെയ്ത് കെട്ടിവെച്ച് ബ്രൗണ്‍ കളര്‍ കവറിലാക്കി പുറത്ത് ടൈപ്പ് ഓഫ് എന്‍ട്രി, കായികഇനം, നേട്ടം എന്നിവ വ്യക്തമാക്കി(ഉദാ: PO/SSR/MR/NMR 02/2019 KABBADI – NATIONAL LEVEL) THE SECRETARY, INDIAN NAVY SPORTS CONTROL BOARD, 7th Floor, Chanakya Bhavan, INTEGRATED HEADQUARTERS, MoD (NAVY), NEW DELHI-110 021 എന്ന വിലാസത്തിൽ അയക്കണം.

വിജ്ഞാപനത്തിനും അപേക്ഷയുടെ മാതൃകയ്ക്കും സമീപിക്കുക : www.joinindiannavy.gov.in
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 30

shortlink

Related Articles

Post Your Comments

Related Articles


Back to top button