Latest NewsKerala

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് : കേരളത്തിലേക്കുള്ള രണ്ട് ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി

കാസർഗോഡ് : യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, കേരളത്തിലേക്കുള്ള രണ്ട് ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി. കൊങ്കൺ റെയിൽവേ പാതയിലെ മണ്ണിടിച്ചിലിനെ തുടർന്ന് മുംബൈയിൽ നിന്ന് എറണാകുളത്തേക്കുളള തുരന്തോ എക്സ്പ്രസും, തിരുവനന്തപുരത്തുനിന്ന് മുംബൈയിലേക്കുളള നേത്രാവതി എക്സ്പ്രസ് സർവീസാണ് റദ്ദാക്കിയത്.

Also read : സെൻട്രൽ ബാങ്ക് റിപ്പോർട്ട് വന്നു; ഈ രാജ്യത്തുനിന്നും പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിൽ വൻ വർദ്ധനവ്

അതോടൊപ്പം തന്നെ കൊങ്കൺ വഴി പോകേണ്ട 13 ട്രെയിനുകൾ പാലക്കാട് – പോതന്നൂർ റൂട്ടിൽ വഴിതിരിച്ച് വിട്ടു. മുംബൈയിൽ നിന്നും മംഗലാപുരത്തേക്കുളള ട്രെയിനുകൾ റത്കല്ലിൽ യാത്ര അവസാനിപ്പിക്കും. മംഗലാപുരത്ത് നിന്ന് മുംബൈയിലേക്കുളള ട്രെയിനുകളെല്ലാം സുറത് കല്ലിൽ നിന്നാവും യാത്ര തുടങ്ങുകയെന്നും പാലക്കാട് റെയിൽവേ ഡിവിഷൻ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button