Festivalsഓണം സ്പെഷ്യൽസ്

പൊന്നോണം വരവായ്; മലയാളികളുടെ ആഘോഷത്തിന്റെ പേരിനു പിന്നിലെ കഥ അറിയേണ്ടേ?

ഓണം എന്നാൽ മലയാളിക്ക് ആഘോഷത്തിൻ്റെ നാളുകളാണ്. ചിങ്ങ മാസത്തിലെ അത്തം മുതൽ പത്ത് ദിവസം വരെ നീണ്ടുനിൽക്കുന്ന ആഘോഷം. ജാതിമത ഭേദമന്യേ മലയാളികൾ ഓണത്തിനായുള്ള കാത്തിരിപ്പ് തുടങ്ങിക്കഴിഞ്ഞു.

ALSO READ: വിനായക ചതുർഥി; പൂജാവിധികള്‍ ഇവയാണ്

ഓണം എന്ന പേരുമായി ബന്ധപ്പെട്ട് പല ഐതീഹ്യങ്ങളും നിലനിൽക്കുന്നുണ്ട്. ഓണത്തെ വിളവെടുപ്പ്, വ്യാപാരോത്സവം എന്നൊക്കെയും അറിയപ്പെടുന്നുണ്ട്. കേരളത്തിന് പുറമേ തമിഴ്നാട്ടിലും ഓണം ആഘോഷിച്ചിരുന്നുവെന്നാണ് ചരിത്രം. മഴക്കാലത്ത് ഭജനമിരിക്കലും പഠനവും ഒക്കെയായി ജനങ്ങൾ കഴിഞ്ഞിരുന്നു. ഇതിന് ശേഷം ശ്രാവണമാസത്തിൽ (ചിങ്ങം) കച്ചവടം പുനരാരംഭിക്കുന്നു. ശ്രാവണം എന്ന പേര് സാവണം എന്നും , പിന്നീട് ആവണം എന്നും ശേഷം ഓണം എന്നും പരിണമിച്ചുവെന്നാണ് ചരിത്രം പറയുന്നത്. ചിങ്ങപ്പുലരിയിലെ ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും കാലം കൂടിയാണ് ഓണം.

ALSO READ: ഗണേശ ചതുര്‍ത്ഥി എത്തി; പത്ത് ദിവസം നീളുന്ന ആഘോഷങ്ങളുടെ പിന്നിലെ കഥ ഇതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button