Latest NewsIndia

ശശി തരൂർ വീണ്ടും മോദി പ്രസ്‌താവനയിൽ ഉറച്ചുതന്നെ

ന്യൂഡൽഹി: നരേന്ദ്ര മോദിയെ എപ്പോഴും ശത്രുവായി കാണേണ്ടതില്ലെന്ന് ജയറാം രമേശ് പ്രസ്താവന നടത്തിയിരുന്നു. ഇതിനു ശേഷമാണ് കൂടുതൽ നേതാക്കൾ മോദിയെ പിന്തുണച്ച് രംഗത്തെത്തിയത്. പി ചിദംബരത്തിനെതിരെയുള്ള സിബിഐ നടപടികള്‍ കേന്ദ്രസര്‍ക്കാരിന്‍റെ രാഷ്ട്രീയ പകപോക്കല്‍ ആണെന്ന കോണ്‍ഗ്രസ് വിമര്‍ശനങ്ങള്‍ക്കിടെയാണ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി ജയറാം രമേശന്‍റെ പ്രസ്താവന വന്നത്. മനു അഭിഷേക് സിഗ്‍വിയും ഇതിനെ പിന്തുണച്ചിരുന്നു. അതിനുശേഷമാണ് ശശി തരൂർ മോദിയെ പിന്തുണച്ചുകൊണ്ടുള്ള തന്റെ നിലപാട് വ്യക്തമാക്കിയത്.

ALSO READ: അരുണ്‍ ജയ്റ്റ്‌ലി എന്ന രാഷ്ട്രീയ പ്രതിഭയെ കുറിച്ച് അധികം അറിയാത്ത ചില കാര്യങ്ങള്‍

കഴിഞ്ഞ ആറ് വര്‍ഷമായി ഞാന്‍ ഇക്കാര്യം പറയുകയാണ്. മോദി പറയുന്നതും ചെയ്യുന്നതും നല്ല കാര്യമായാല്‍ അഭിനന്ദിക്കപ്പെടണം. എങ്കില്‍ മാത്രമേ മോദിക്കെതിരെയുള്ള നമ്മുടെ വിമര്‍ശനത്തിന് വിശ്വാസ്യതയുണ്ടാകൂവെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

ALSO READ: രാഹുലേ നിൽക്കു… രാഷ്ട്രീയ നേതാക്കള്‍ ശ്രീനഗര്‍ സന്ദര്‍ശിക്കരുതെന്ന് പറയുന്നതിന്റെ കാരണം ഇതാണ്

മോദിയുടെ ഭരണം പൂര്‍ണമായി തെറ്റല്ല. ഭരണ നേട്ടങ്ങളെ അംഗീകരിക്കാത്തതും കുറ്റപ്പെടുത്തുന്നതും ആര്‍ക്കും ഗുണം ചെയ്യില്ല. ജനത്തെ ചേര്‍ത്തുനിര്‍ത്തുന്ന ഭാഷയിലാണ് മോദി സംസാരിക്കുന്നത്. ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് ഗ്യാസ് കണക്ഷന്‍ നല്‍കുന്ന ഉജ്വല യോജന പദ്ധതി മികച്ചതായിരുന്നുവെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ മികച്ച പ്രകടനമാണ് രണ്ടാമതും ഭരണത്തിലേറാന്‍ മോദിയെ സഹായിച്ചതെന്നും ജയറാം രമേശ് വ്യക്തമാക്കിയിരുന്നു. ഉജ്വല യോജന പദ്ധതിയെ കുറേപ്പേര്‍ കളിയാക്കിയെങ്കിലും സ്ത്രീകളുടെ വോട്ട് മോദിക്ക് ലഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button