Latest NewsKerala

ചെക്ക് കേസ്: വിഷയത്തില്‍ രാഷ്ട്രീയം കലര്‍ത്താന്‍ പിഎസ് ശ്രീധരന്‍ പിള്ള ശ്രമിച്ചത് ഗുരുത്വമില്ലായ്മ;- വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: ചെക്ക് കേസിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പള്ളി വിഷയത്തിൽ രാഷ്ട്രീയം കലര്‍ത്താന്‍ പിഎസ് ശ്രീധരന്‍ പിള്ള ശ്രമിച്ചത് ഗുരുത്വമില്ലായ്മയാണെന്ന് വെള്ളാപ്പള്ളി നടേശന്‍. അതോടൊപ്പം കോൺഗ്രസിനെയും വെള്ളാപ്പള്ളി വിമർശിച്ചു. ചെക്ക് കേസിലെ തുഷാറിന്റെ അറസ്റ്റിന് ശേഷമുള്ള വെള്ളാപ്പള്ളിയുടെ ആദ്യ പ്രതികരണത്തിലാണ് കെപിസിസി പ്രസിഡന്റിനും ബിജെപി അദ്ധ്യക്ഷനുമെതിരായ വിമര്‍ശനം ഉണ്ടായത്.

ALSO READ: ശശി തരൂർ വീണ്ടും മോദി പ്രസ്‌താവനയിൽ ഉറച്ചുതന്നെ

അതേ സമയം, തുഷാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടത് എസ്എന്‍ഡിപിയോഗത്തോടുള്ള ബഹുമാനം കൊണ്ടാണെന്നും സമുദായ അംഗങ്ങള്‍ ആരും ഇത് മറക്കരുതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എസ്എന്‍ ട്രസ്റ്റ് വാര്‍ഷിക പൊതുയോഗത്തിലാണ്, തുഷാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വെള്ളാപ്പള്ളി വിശദീകരിച്ചത്. മുഖ്യമന്ത്രിയേയും വ്യവസായി യൂസഫ് അലിയെയും വെള്ളാപ്പള്ളി അനുസ്മരിച്ചു.

ALSO READ: കിണറ്റിലേയ്ക്ക് ചാടുന്നതെങ്ങനെയെന്ന് അഭിനയിച്ച മധ്യവയസ്‌കന് കിണറ്റിലേയ്ക്ക് കാല്‍വഴുതി വീണ് ദാരുണാന്ത്യം

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ശ്രീധരന്‍ പിള്ള ശ്രമിച്ചതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. കെപിസിസി അധ്യക്ഷസ്ഥാനം, മുല്ലപ്പള്ളിക്ക് വീണു കിട്ടിയതാണ്. അദ്ദേഹം കഴിവുകെട്ട ആളാണ്. തുഷാര്‍ ജയില്‍ മോചിതനാകാന്‍ പ്രാര്‍ത്ഥിച്ചവര്‍ക്കും, മറിച്ച് ആഗ്രഹിച്ചവര്‍ക്കും നന്ദിയുണ്ടെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button