Latest NewsIndia

കച്ച്‌ തീരത്തുനിന്നും രണ്ട് പാകിസ്ഥാനി ബോട്ടുകള്‍ കണ്ടെടുത്തു

കച്ച്‌: കച്ച്‌ തീരത്തുനിന്നും രണ്ട് പാകിസ്ഥാനി ബോട്ടുകള്‍ കണ്ടെടുത്തു. കച്ചിലെ ഹറാമി നള ഭാഗത്തുനിന്നുമാണ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് ബോട്ടുകൾ കണ്ടെത്തിയത്. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഈ ബോട്ടുകളില്‍ രണ്ടിലും സിംഗിള്‍ എഞ്ചിനുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. ഇവ രണ്ടും മത്സ്യ ബന്ധനത്തിനായി ഉപയോഗിക്കുന്നതാണെന്നാണ് പ്രാഥമിക നിഗമനം.

Read also: തൃശൂര്‍ പെരിഞ്ഞനത്ത് അജ്ഞാത ബോട്ടുകള്‍; കനത്ത ജാഗ്രത

ഈ പ്രദേശത്ത് ബി.എസ്.എഫ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. എന്നാല്‍ സംശയാസ്പദമായി ഒന്നും ഇനിയും ഇവിടെ നിന്നും ഇനിയും കണ്ടെടുത്തിട്ടില്ല. ഇതിനു മുന്‍പും ഈ ഭാഗത്ത് നിന്നും മത്സ്യബന്ധന ബോട്ടുകളും മറ്റും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബി.എസ്.എഫ് കണ്ടെടുത്തിട്ടുണ്ട്.

shortlink

Post Your Comments


Back to top button