KeralaLatest NewsNews

പാലാ ഉപതെരഞ്ഞെടുപ്പ്: എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ഇദ്ദേഹമാകുമോ?

കോട്ടയം•പാല ഉപതെരഞ്ഞെടുപ്പില്‍ മാണി സി.കാപ്പന്‍ വീണ്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയകുമെന്നു റിപ്പോര്‍ട്ട്. നേരത്തെ, പാല സീറ്റ് എന്‍.സി.പിയില്‍ നിന്ന് ഏറ്റെടുക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നെങ്കിലും നിലവിലെ സാഹചര്യത്തില്‍ അതിന് സാധ്യതയില്ല. അങ്ങനെയെങ്കില്‍ മാണി സി.കാപ്പന്‍ തന്നെയാകും ഇത്തവണയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി.

ALSO READ: തരൂരിന്റെ മോദി സ്തുതി : അതൃപ്തി അറിയിച്ച് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍.. വേണമെങ്കില്‍ ബിജെപിയിലേയ്ക്ക് പോകാം

2006 മുതല്‍ പാലായില്‍ മൂന്ന് തവണ തുടര്‍ച്ചയായി കെ.എം.മാണിയോട് ഏറ്റുമുട്ടിയിട്ടുള്ള മാണി സി.കാപ്പന് ഓരോ തവണയും നില മെച്ചപ്പെടുത്താനായിട്ടുണ്ട്. അവസനാമായി 2016-ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 4703 വോട്ടുകള്‍ക്ക് മാത്രമാണ് അദ്ദേഹം കെ.എം.മാണിയോട് പരാജയപ്പെട്ടത്.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ നാളെ എന്‍.സി.പി.ജില്ലാ കമ്മിറ്റി യോഗം ചേരുന്നുണ്ട്. ബുധനാഴ്ച നടക്കുന്ന ഇടതുമുന്നണി യോഗത്തിന് ശേഷം സ്ഥാനാര്‍ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും.

Tags

Related Articles

Post Your Comments


Back to top button
Close
Close