Latest NewsKerala

അപ്പന്റെ പാസ്‌പോര്‍ട്ടിന് പിന്നിലെ സ്വപ്നത്തെ കുറിച്ച് മകന്റെ കുറിപ്പ്

മാതാപിതാക്കളെ വൃദ്ധസദനത്തില്‍ കൊണ്ടുവിടുന്ന മക്കള്‍ വായിക്കേണ്ട കുറിപ്പാണിത്. പ്രായമായ മാതാപിതാക്കളുടെ ആഗ്രഹം നിറവേറ്റികൊടുക്കുന്നവരും ഇവിടെയുണ്ട്. അത്തരം അനുഭവങ്ങള്‍ പലപ്പോഴും കേള്‍ക്കുന്നവരുടെ ഹൃദയം നിറക്കും. അത്തരമൊരു അനുഭവം പറഞ്ഞ് അത്ഭുതപ്പെടുത്തുകയാണ് സിജോ ഫിലിപ്പോസ് എന്ന യുവാവ്.
ഫെയ്‌സ്ബുക്കിലൂടെയാണ് സിജോ തന്റെ പിതാവിന്റെ സ്വപ്‌നം സാധിച്ചു കൊടുത്ത വിവരം അറിയിച്ചത്.

READ ALSO: നിങ്ങളുടെ അഹങ്കാരം ഒഴിവാക്കാമെന്ന പുസ്‌തകം വായിച്ച് കോഹ്ലി; മുൻപേ വായിക്കേണ്ടതായിരുന്നു എന്ന് സോഷ്യൽ മീഡിയ

സിജോയുടെ പോസ്റ്റ് ഇങ്ങനെ

ചേട്ടന്റെ കല്യാണത്തിന് വീട് പെയിന്റ് അടിക്കാൻ അടുക്കി പെറുക്കുമ്പോളാണ് ആ സാധനം എന്റെ കണ്ണിൽ പെടുന്നത്….
ആദ്യം വല്ല പാസ്സ്‌ബുക്കും ആണെന്നാണ് കരുതിയത്, നന്നായിനോക്കുമ്പോഴാണ്
മ്മടെ പ്പന്റെ പാസ്പോര്ട്ട് ആണെന്ന് മനസ്സിലാകുന്നത് .
അപ്പനോട് അതിനെപ്പറ്റി ചോദിച്ചപ്പോ ഒഴിഞ്ഞുമാറിയെങ്കിലും വാലിഡിറ്റി കഴിഞ്ഞു പുതുക്കാതെ കിടക്കുന്ന ആ സാധനത്തിനെ പറ്റി മമ്മി പറയുബോഴാണ് അറിയുന്നത് അപ്പന്റെ വല്യ ഒരാഗ്രഹമായിരുന്നു ഫ്‌ളൈറ്റിൽ കയറണം ഏതെങ്കിലും ഒരു വിദേശരാജ്ജ്യത്തു ജോലിചെയ്യണം എന്നൊക്കെ….
പറഞ്ഞുവന്നപ്പോ അതിനായി ബോംബെ വരെ പോയി തിരിച്ചുവന്ന കഥ വരെ കിട്ടി.

READ ALSO: സഭാഭൂമിയിടപാട് കേസ്: സിനഡ് നടക്കുന്ന കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്ക് അവർ കൂട്ടമായി എത്തും; ജോര്‍ജ്ജ് ആലഞ്ചേരിയുടെയും, പിന്തുണയ്ക്കുന്ന വിശ്വാസികളുടെയും വാദം ഇങ്ങനെ

അപ്പന്റെ ആഗ്രഹങ്ങളൊന്നും ഞങ്ങളോട് പറഞ്ഞിട്ടില്ലെന്നുമാത്രമല്ല ഞങ്ങടെ എല്ലാ ആഗ്രഹങ്ങളും അപ്പനെക്കൊണ്ടാവും വിധം നടത്തിത്തന്നിട്ടുമുണ്ട്…..
അന്ന് മനസ്സിൽ കരുതിയതാണ് ഒരു ജോലി കിട്ടിയാൽ അപ്പനെ ഒന്ന് ഫ്‌ളൈറ്റിൽ കയറ്റണം ഏതെങ്കിലും ഒരു രാജ്യത്ത് കൊണ്ടുപോയി സ്ഥലങ്ങൾ കാണിക്കണം എന്നൊക്കെ.

അങ്ങനെ ജോലി കിട്ടി ….

മറ്റെങ്ങുമല്ല സിംഗപ്പൂർ…..?

അപ്പനെ ഇങ്ങോട്ടു കൊണ്ടുവരാൻ പാസ്പോർട്ട് എടുക്കണം,
പഴേത് ക്യാൻസൽ ആയിപോയി പുതിയതിനു അപ്ലൈ ചെയ്യണം എന്ന് പറഞ്ഞപ്പോ അതിന്റെ ഒന്നും ആവശ്യമില്ല ഞാനെങ്ങും വരുന്നില്ല
എന്നൊരു മറുപടി?
അത് മറ്റൊന്നും കൊണ്ടല്ല മറ്റപ്പന്മാരെ പോലെ മക്കളെ കഷ്ടപ്പെടുത്തേണ്ട,അവരുടെ ക്യാഷ് കളയേണ്ട എന്നൊക്കെ കരുതിയിട്ടാണ്
പണ്ട് കഷ്ട്ടപ്പെട്ടും പട്ടിണിക്കിടന്നും ഒന്നുമില്ലയ്മയിൽ നിന്നും ഞങ്ങളെ രണ്ടുപേരെയും പഠിപ്പിച്ചു ഒരുനിലയിലാക്കിയ അപ്പനെ നമ്മക്കങ്ങനെ വിടാൻ പറ്റുമോ???
അവർ പണ്ട് നമ്മുടെ ആഗ്രഹങ്ങൾ പലതും സാധിച്ചു തന്നത് രാപകൽ അദ്ധ്വാനിച്ചും പട്ടിണി കിടന്നും തന്നെയാ….

READ ALSO: ഐ. എസ്.എല്‍-ഐ ലീഗ് തര്‍ക്കം; അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ നടപടിക്കെതിരെ ഐ ലീഗ് ക്ലബുകള്‍ ചെയ്‌തത്‌ ഇങ്ങനെ

പ്രേതെകിച്ചു ഞങ്ങടെ അപ്പൻ , അപ്പൻ ചെയ്ത ജോലികൾ അമ്മപറഞ്ഞു കേൾക്കുമ്പോൾ പലപ്പോഴും കണ്ണുനിറഞ്ഞിട്ടുണ്ട്.
അത് വെച്ചുനോക്കുമ്പോൾ അവരുടെ ഈ ഒരാഗ്രഹം സാധിച്ചു കൊടുക്കാൻ എനിക്കെന്തായാലും പട്ടിണി കിടക്കേണ്ടി വരില്ല.
അങ്ങനെ പട്ടിണി കിടക്കാതിരിക്കാനുള്ള നിലയിൽ ഞങ്ങടെ അപ്പ ഞങ്ങളെ ആക്കിയിട്ടുണ്ട്…??
അപ്പൊ അവരുടെ ഈ ഒരാഗ്രഹം സാധിച്ചു കൊടുത്തില്ലെങ്കിൽ പിന്നെ നമ്മളെന്തിനാ മക്കളെന്നു പറഞ്ഞു നടക്കുന്നത് ….?
പിന്നൊന്നും നോക്കിയില്ല എടുപ്പിച്ചു രണ്ടാളെക്കൊണ്ടും പാസ്പോർട്ട്.
പാസ്‌പോർട്ടും ടിക്കറ്റും എല്ലാം റെഡി.

READ ALSO: ബഹ്‌റിന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം

ആദ്യം അവരെ തന്നെ കയറ്റികൊണ്ടുവരാം എന്നാണ് കരുതിയത്, പിന്നെ അത് ശെരിയാവില്ല എന്ന് തോന്നിയതുകൊണ്ട് ഞാൻ ഒരാഴ്ച ലീവ് എടുത്ത് നാട്ടിൽ പോയി, അവരെ കൊണ്ടുവരാൻ.പക്ഷ അങ്ങനെ പോയതുകൊണ്ട് ഒരു കാര്യം മനസ്സിലാക്കാൻ പറ്റി…
വരുന്നില്ല , ടിക്കറ്റ് എടുക്കേണ്ട, എന്നൊക്കെ പറഞ്ഞിരുന്ന അപ്പൻ തന്റെ വാലിഡിറ്റി കഴിഞ്ഞ ആ വലിയ ആഗ്രഹം നിറവേറാൻ പോകുന്നതിന്റെ ത്രില്ലിലാണെന്നു….
എന്നെ കണ്ടവരെല്ലാം എന്നാ അവരെ കൊണ്ടുപോകുന്നെ ?
എത്ര ദിവസത്തേക്കാ ?
വളരെ നല്ലകാര്യം.?
എന്നൊക്കെ പറഞ്ഞത് കേട്ടപ്പോ മനസ്സിലായി അപ്പനിനി നാട്ടിൽ പറയാനാരോടും ബാക്കി ഇല്ലാരുന്നെന്നു…?
അങ്ങനെ ദൈവാനുഗ്രഹത്താൽ പ്രേശ്നങ്ങളൊന്നും കൂടാതെ സിങ്കപ്പൂർ എത്തി.
വന്ന ഒന്നുരണ്ടുദിവസം പനിയും ജലദോഷവും പണിതന്നെങ്കിലും പിന്നെ ഉഷാറായി.
ഒരുമാസം അടുപ്പിച്ചേ ഉണ്ടയിരുന്നുള്ളു എങ്കിലും കണ്ടതു മതിയെ എന്ന് പറയുന്ന വരെ പറ്റുന്നിടത്തോളം സ്ഥലങ്ങൾ കാണിക്കാനും ആസ്വാദിക്കാനും ദൈവം സഹായിച്ചു.
വന്നപ്പോഴുള്ള ഫോട്ടോയും തിരിച്ചു പോയപ്പോഴുള്ള ഫോട്ടോസും കണ്ടാൽ മനസ്സിലാകും
ഒരു മാസംകൊണ്ട് മിനിമം ഒരു 10 വയസ്സു കുറഞ്ഞപോലുണ്ട് അവരെ കണ്ടാൽ….
അപ്പൻ വല്ലപ്പോഴും ഒന്ന് മിനുങ്ങുബോൾ മമ്മിയോട് പറയുന്നത് ഞാൻ കേട്ടിട്ടുണ്ട് ,
ഞാൻ എന്തിനാടി വിഷമിക്കുന്നെ,
എനിക്ക് രണ്ടാൺപിള്ളേരാടി എന്ന്….

READ ALSO:  പശ്ചിമ ബംഗാളിൽ ഉരുത്തിരിയുന്നത് പുതിയ ഫോർമുല; സോണിയ ഗാന്ധി ചുവപ്പ് വലയത്തിലേക്ക് ഇറങ്ങും

അതെ…..
അപ്പനമ്മമാരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും ഒരുപക്ഷേ അവർ നമ്മളോട് പറഞ്ഞെന്നു വരില്ല
പക്ഷെ നമ്മൾ പറ്റുന്നപോലെ എന്നല്ല കഴിയുന്നതിനും അപ്പുറം
അവരെ സ്നേഹിക്കുക…
കരുതുക….
അവർ നമുക്കുവേണ്ടി സഹിച്ച കഷ്ടപ്പാടിന്റെ അത്രേം എന്തായാലും വരില്ല നമ്മുടെ ആ കരുതൽ….
അതെ മാതാപിതാക്കൾ ഉള്ളിടത്തോളം കാലം നമ്മൾ കുട്ടികളാണ്
നമ്മൾ എത്ര വലുതായാലും…
ഏത് സ്ഥാനത്തെത്തിയാലും…
നഷ്ടപ്പെട്ടാൽ ഒരിക്കലും തിരിച്ചുകിട്ടാത്ത അപൂർവ സ്വത്താണ് അവർ……
സങ്കടപ്പെടുത്താതിരിക്കുക….
നഷ്ടപ്പെടുത്താതിരിക്കുക അവരെ……

READ ALSO: ‘സുഹൃത്തേ ഇന്ന് ചിങ്ങമാസം ഒന്നാം തീയ്യതിയാണ്, മലയാളത്തില്‍ സംസാരിക്കൂ’ കെഎസ്ഇബി ഓഫീസില്‍ പരാതി പറയാന്‍ വിളിച്ച ഉപഭോക്താവിന് ഉദ്യോഗസ്ഥന്റെ നിര്‍ദേശം; പക്ഷേ ഇങ്ങനൊരു പണി ആരും പ്രതീക്ഷിക്കില്ല

https://www.facebook.com/khadolkajan/posts/101721117871305?__xts__%5B0%5D=68.ARAWbmEfEtNoJALYbwt8LI-jAR-AKdgqiauqlonDjlEBJtR_WvThXLu_x_rBLNh2Cmrfc0WmHIzYF2kMsL50Npa59rUqLcJkH4pkpoxbwGC95VNEPDgt7cBD0KnXXssk6KDdFEZKIrK4Hl9JFym3ths9K0bTulZGrfhKjsldgjbeZQL-d7HbtzEsqN5ouvBcds-eHTraEIoKfQDsq0XmE97Ye9gSmOdOaJMPqgZlnUwW6WnY9du7Vm7JMioStNnhfjLvLy2l2MOaRBljKjt-dWFS76sCuv2kQwHLkuS72sG-Uek5Vl-hfvTSJVPPLJfESty8p1dyn-nlGp7OtkwBmGk&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button