KeralaLatest News

ഓണം എത്തും മുമ്പെ പച്ചക്കറിയ്ക്ക് പൊന്നും വില : വില ഇനിയും ഉയരും

തിരുവനന്തപുരം : ഓണം എത്തും മുമ്പെ പച്ചക്കറിയ്ക്ക് പൊന്നും വില. പച്ചക്കറികള്‍ക്കെല്ലാം വില ഉയര്‍ന്നതോടെ സാധാരണക്കാര്‍ ആശങ്കയിലാണ്. . ഇഞ്ചിക്ക് വില 280 ഉം, വെളുത്തുള്ളി വില 120 ആണ്. മറ്റുപച്ചക്കറി ഇനങ്ങള്‍ക്കും വില ഉയര്‍ന്നു. ഓണനാളുകള്‍ എത്തുന്നതോടെ വിപണിയില്‍ പച്ചക്കറികള്‍ക്ക് വില ഇനിയും ഉയരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

Read Also : തരൂരിന്റെ മോദി സ്തുതി : അതൃപ്തി അറിയിച്ച് സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍.. വേണമെങ്കില്‍ ബിജെപിയിലേയ്ക്ക് പോകാം

വില ഏറിയതോടെ ചന്തയില്‍ പച്ചക്കറിവാങ്ങാനെത്തുന്നവരും കുറഞ്ഞെന്ന് വ്യാപാരികള്‍ പറയുന്നു. മഴ നാശം വിതച്ചപ്പോള്‍ തദ്ദേശിയ പച്ചക്കറികള്‍ ഇല്ലാതായി. സംസ്ഥാനത്ത് ഓണത്തിന് പച്ചകറികള്‍ അന്യസംസ്ഥാനത്തുനിന്നും കൊണ്ടുവരേണ്ടിവരുമെന്നാണ് സൂചന. ഇതോടെ പച്ചക്കറികള്‍ക്ക് വിലകുതിച്ചയരും

shortlink

Related Articles

Post Your Comments

Related Articles


Back to top button