Latest NewsIndia

ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ഉന്നയിച്ച ആരോപണത്തിന് രൂക്ഷമായ ഭാഷയില്‍ മറുപടി നല്‍കി; ജമ്മു കശ്മീര്‍ ഗവര്‍ണര്‍ പ്രതികരിച്ചതിങ്ങനെ

ന്യൂഡല്‍ഹി: ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ഉന്നയിച്ച ആരോപണത്തിന് തക്കതായ മറുപടി നൽകിയിരിക്കുകയാണ് ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്ക്. അതിനിടെ, ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കിന്റെ പ്രസ്താവനകള്‍ ബിജെപി നേതാക്കളുടെ പരാമര്‍ശങ്ങള്‍ക്ക് സമാനമാണെന്ന് അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചിരുന്നു. മാലിക്കിനെ കശ്മീരിലെ ബിജെപി നേതാവായി നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിന് മറുപടിയുമായാണ് സത്യപാല്‍ മാലിക്ക് രംഗത്തെത്തിയത്.

ALSO READ: പട്ടിണിയും, പരിവട്ടവുമായി പാക്കിസ്ഥാൻ, പോത്തുകളെയടക്കം ലേലം ചെയ്‌തിട്ടും ചെലവ് കുറഞ്ഞില്ല, ചായക്കടക്കാരന്റെ വരെ കഞ്ഞിയിൽ മണ്ണുവാരിയിട്ട് ഇമ്രാൻ ഖാന്റെ ഭരണ പരിഷ്‌ക്കാരം

കാശ്മീരിൽ ഭരണഘടനയിലെ 370-ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയ വിഷയത്തില്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലൂടെ ചൗധരി സ്വന്തം പാര്‍ട്ടിയെ ശവപ്പറമ്പില്‍ കുഴിച്ചുമൂടിയെന്ന് അദ്ദേഹം ആരോപിച്ചു. രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കുമ്പോഴെല്ലാം അദ്ദേഹത്തിന്റെ വാക്കുകളുടെ പേരില്‍ കോണ്‍ഗ്രസ് വിമര്‍ശം നേരിടേണ്ടിവരും. അദ്ദേഹത്തിന്റെ അറിവിനെപ്പറ്റി താന്‍ എന്തുപറയാനാണെന്നും സത്യപാല്‍ മാലിക്ക് പറഞ്ഞു.

ALSO READ: അഴിമതിക്കാരെ രാജ്യത്തുനിന്നുതന്നെ തുടച്ച് നീക്കും; നികുതി വകുപ്പും ശുദ്ധീകരിക്കാൻ നരേന്ദ്ര മോദി

കശ്മീര്‍ വിഷയം 1948 മുതല്‍ ഐക്യരാഷ്ട്രസഭ നിരീക്ഷിച്ചുവരുന്ന സാഹചര്യത്തില്‍ അത് എങ്ങനെ ഇന്ത്യയുടെ ആഭ്യന്തര വിഷയമാകുമെന്ന ചൗധരിയുടെ ചോദ്യമാണ് വിവാദമായത്.

ALSO READ: മാവോയിസ്റ്റുകളെ കൂച്ചുവിലങ്ങിടും, അമിത്ഷാ വിളിച്ച മുഖ്യമന്ത്രിമാരുടെ ഉന്നതതല യോഗത്തിലെ തീരുമാനങ്ങൾ ഇവയാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button