Latest NewsInternational

ഗോമാംസം നിഷിദ്ധമാണെന്ന ഹൈന്ദവ സങ്കല്‍പ്പത്തെ ബഹുമാനിക്കുന്നു; ഗോഹത്യ നിരോധനത്തെ അനുകൂലിച്ച് പ്രശസ്ത ഹോളിവുഡ് താരം

ഗോമാംസ ഭക്ഷണത്തിനെതിരായ തന്റെ നിലപാട് ആവര്‍ത്തിച്ച് പ്രശസ്ത ഹോളിവുഡ് താരവും പരിസ്ഥിതി പ്രവര്‍ത്തകനുമായ ലിയനാര്‍ഡോ ഡിക്രാപ്രിയോ. ഗോമാംസ നിരോധനത്തില്‍ ഇന്ത്യന്‍ സംഘടനയായ ആര്‍എസ്എസിന്റെ നിലപാടിനോടുള്ള അനുഭാവം ആവര്‍ത്തിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

ALSO READ: ബഹിരാകാശരംഗത്ത് പൂര്‍ണമായും ആധിപത്യം സ്ഥാപിയ്ക്കാനൊരുങ്ങി ഇന്ത്യ : ഇനി ചരിത്രം മാറ്റിയെഴുതാന്‍ അടുത്ത ദൗത്യവുമായി ഗഗന്‍യാന്‍

ഗോമാംസ ഭക്ഷണം ഗുരുതരമായ പാരിസ്ഥിതിക- ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് ഡികാപ്രിയോയുടെ കണ്ടെത്തല്‍. ഒരു ഇംഗ്ലീഷ് പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം നിലപാട് ആവര്‍ത്തിച്ചിരിക്കുന്നത്. ഡികാപ്രിയോയുടെ നിലപാടിനൊപ്പം നില്‍ക്കുന്നതായി സര്‍ റിച്ചാര്‍ഡ് ബ്രാണ്‍സണും ഡേവിഡ് ആറ്റന്‍ബറോയും പറഞ്ഞു.

ALSO READ: ആംബുലന്‍സുകളുടെ പിന്നാലെ വാഹനമോടിച്ചാലും വഴി തടസമുണ്ടാക്കിയാലും ട്രാഫിക് നിയമ ലംഘനം : മോട്ടോര്‍ വാഹനവകുപ്പിന്റെ പുതിയ തീരുമാനം ഇങ്ങനെ

ഗോമാംസ ഭക്ഷണം നിഷിദ്ധമാണെന്ന ഹൈന്ദവ സങ്കല്‍പ്പത്തെ താന്‍ താന്‍ ബഹുമാനിക്കുന്നുവെന്നും ലിയനാര്‍ഡോ ഡി കാപ്രിയോ വ്യക്തമാക്കി. ഗോമാംസ വ്യവസായം ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലിലെ 65 ശതമാനത്തിനും കാരണമാകുന്നതായും ഡികാപ്രിയോ പറഞ്ഞു. ഗോമാംസ ഭക്ഷണത്തിന്റം ദൂഷ്യവശങ്ങള്‍ വിശദീകരിക്കുന്ന കൗസ്പിറസി: ദി സസ്റ്റെനബിലിറ്റി സീക്രട്ട്’ എന്ന ഡോക്യുമെന്ററിയും ലിയനാര്‍ഡോ ഡികാപ്രിയോ നിര്‍മ്മിച്ചിട്ടുണ്ട്. ആഗോളതാപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും എതിരായി പ്രവര്‍ത്തിക്കുന്ന താരം മൃഗങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്ന സാമൂഹ്യപ്രര്‍ത്തകന്‍ കൂടിയാണ് അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button