Latest NewsIndia

പൂര്‍ണ നഗ്നനായ മനുഷ്യന്‍ റോഡിലിറങ്ങി നിന്ന് ഗതാഗതം തടസപ്പെടുത്തി

ലഖ്‌നൗ : പൂര്‍ണ നഗ്‌നനായ മനുഷ്യന്‍ റോഡിലിറങ്ങി നിന്ന് ഗതാഗതം തടസപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഹസ്്രത്ഗഞ്ചിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരം ഹസ്രത്ഗഞ്ചിലെ പ്രധാ റോഡില്‍ നല്ല തിരക്കുള്ള സമയത്തായിരുന്നു സംഭവം. എവിടെ നിന്നോ ഓടി വന്ന ആ നഗ്ന മനുഷ്യന്‍ ഗതാഗതം തടസപ്പെടുത്തി റോഡിന്റെ നടുക്ക് കയറി നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ആ വഴി വന്ന എസ്യുവി വാഹനത്തിലെ ഡ്രൈവറുടെ കഴുത്തില്‍ കയറിപ്പിടിച്ചു.

Read Also : നിരീശ്വരവാദിയായിരുന്ന മുന്‍മുഖ്യമന്ത്രിയുടെ പേരില്‍ 30 ലക്ഷം രൂപയുടെ ക്ഷേത്രം വരുന്നു

എസ്യുവി ഡ്രൈവര്‍ക്ക് നേരെയുള്ള ആക്രമണത്തിനു ശേഷം ആ വഴി വന്ന ബസിനെ തടഞ്ഞുനിര്‍ത്തി. ഇതിനിടെ ആരോ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്ത് എത്തി ഇയാളെ പിടിച്ചുമാറ്റുകയുമായിരുന്നു. പൊലീസിനോ പരിസരവാസികള്‍ക്കോ ഇയാളെ അറിയില്ല. മാനസികാരോഗ്യ പ്രശ്‌നത്തിന് ചികിത്സയിലായിരുന്നുവെന്നാണ് ഇയാളെ കുറിച്ച് പുറത്തുവന്ന വിവരം

shortlink

Related Articles

Post Your Comments

Related Articles


Back to top button