KeralaLatest News

‘പാര്‍ത്ഥാ’യില്‍ കല്യാണത്തിരക്ക്‌, ആഗ്രഹിച്ച കാഴ്ചകൾ കാണാൻ ഈ ലോകത്ത് സാജനില്ല, മറ്റേതോ ലോകത്തിരുന്നു വേദനയോടെ നോക്കുമ്പോൾ 15 കോടി രൂപ മുടക്കി നിർമിച്ച കെട്ടിടം മാത്രം

കണ്ണൂര്‍: കോടികൾ ചിലവിട്ട് നിർമിച്ച കെട്ടിടത്തിന് അനുമതി ലഭിക്കാതെ ആത്മഹത്യ ചെയ്‌ത പ്രവാസി വ്യവസായി സാജന്റെ പാര്‍ത്ഥാ കണ്‍വെന്‍ഷന്‍ സെന്റര്‍ കല്യാണത്തിരക്കുകൊണ്ട് സജീവമായി. 15 കോടി രൂപ മുടക്കി നിര്‍മിച്ച കണ്‍വെന്‍ഷന്‍ സെന്ററിന്‌ അനുമതി കിട്ടാത്തതില്‍ മനംനൊന്താണു സാജന്‍ പാറയില്‍ (48) കഴിഞ്ഞ ജൂണ്‍ 18-നു ജീവനൊടുക്കിയത്‌. അനുമതി നല്‍കാത്തതു നഗരസഭാധ്യക്ഷ പി.കെ. ശ്യാമളയാണെന്നായിരുന്നു സാജന്റെ കുടുബത്തിന്റെ ആരോപണം.

ALSO READ: തൊഴില്‍ വിസ ഓണ്‍ലൈനിലൂടെ ലഭ്യമാക്കാനൊരുങ്ങി ഈ ഗൾഫ് രാജ്യം

അനുമതി കിട്ടിയതിനു ശേഷമുള്ള ആദ്യവിവാഹം ഇന്നലെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്നു. സാജന്റെ ഭാര്യാമാതാവ്‌ പ്രേമലതയുടെ സഹോദരീപുത്രിയുടേതായിരുന്നു ആദ്യ വിവാഹം.

നിലവിൽ പതിനഞ്ചിലേറെ വിവാഹങ്ങള്‍ക്കു ബുക്കിങ്ങായി. സാജന്റെ ആത്മഹത്യക്കു മുമ്പും ഇവിടെ വിവാഹച്ചടങ്ങുകള്‍ നടന്നിരുന്നെങ്കിലും വിവാഹ രജിസ്‌ട്രേഷനു സാങ്കേതികതടസങ്ങളുണ്ടായിരുന്നു. ചീഫ്‌ ടൗണ്‍ പ്ലാനര്‍ കണ്ടെത്തിയ ന്യൂനതകള്‍ പരിഹരിച്ചതോടെ ആന്തൂര്‍ നഗരസഭ കണ്‍വെന്‍ഷന്‍ സെന്ററിനു കൈവശ സര്‍ട്ടിഫിക്കറ്റ്‌ നല്‍കിയിരുന്നു. ഇതോടെയാണു വിവിധ ചടങ്ങുകള്‍ക്കുള്ള ബുക്കിങ്‌ ആരംഭിച്ചത്‌.

ALSO READ: ഓണം റിലീസായി എത്തുന്ന മൂന്ന് പ്രധാന മലയാള ചിത്രങ്ങൾ

പാര്‍ത്ഥാ കൺവെൻഷൻ സെന്ററിന് അനുമതി ലഭിച്ചെങ്കിലും ടൗണ്‍ പ്ലാനര്‍ നിര്‍ദേശിച്ച അഗ്‌നിസുരക്ഷാസംവിധാനത്തിന്‌ ഒഴിവാക്കിയിടേണ്ട സ്‌ഥലത്തെ ടാങ്ക്‌ മാറ്റിസ്‌ഥാപിക്കണം. അതിന്‌ ആറുമാസം സമയമനുവദിച്ചിട്ടുണ്ട്‌. അനുമതി നിഷേധിക്കുന്നതിനു കാരണമായി ചീഫ്‌ ടൗണ്‍ പ്ലാനറുടെ സംഘം കണ്ടെത്തിയ നാലു പിഴവുകളില്‍ മൂന്നെണ്ണവും പരിഹരിച്ചു. കണ്‍വന്‍ഷന്‍ സെന്ററിനു പിന്നില്‍ തുറസായ സ്‌ഥലത്തു ജലസംഭരണി സ്‌ഥാപിച്ചതാണു നാലാമത്തെ പിഴവ്‌. അതില്‍ ഇളവുതേടി മന്ത്രി എ.സി. മൊയ്‌തീന്‌ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button