Latest NewsFootball

കരുത്തും, ഊർജ്ജസ്വലതയും അതുപോലെ തന്നെ, ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്ട്രൈക്കർ ഈ താരമാണ്; വീഡിയോ വൈറൽ

കൊച്ചി: ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്ട്രൈക്കർ ഐഎം വിജയൻ തന്നെയാണെന്ന് വീണ്ടും തെളിയിക്കുന്നതാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്ന വീഡിയോ വ്യക്തമാക്കുന്നത്. തകർപ്പൻ സ്കില്ലു കൊണ്ട് അന്നത്തെ തൻ്റെ സഹതാരവും മലയാളിയുമായ ജോപോൾ അഞ്ചേരിയെ മറികടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.

https://www.facebook.com/ameer.babu.33/videos/1623613531108650/

ALSO READ: ഓണം റിലീസായി എത്തുന്ന മൂന്ന് പ്രധാന മലയാള ചിത്രങ്ങൾ

ഈ പ്രായത്തിലും ഇദ്ദേഹത്തിൻ്റെ സ്കില്ലുകൾക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നാണ് വീഡിയോയ്ക്ക് ആരാധകർ നൽകുന്ന കമൻ്റ്. പന്തുമായി നിൽക്കുന്ന വിജയനും തടയാൻ നിൽക്കുന്ന അഞ്ചേരിയുമാണ് വീഡിയോയിൽ ഉള്ളത്. മനോഹരമായ ഒരു റെയിൻബോ സ്കില്ലിലൂടെ അഞ്ചേരിയെ കൂളായി മറികടക്കുന്ന വിജയൻ അനായാസം വല കുലുക്കുന്നത് വീഡിയോയിൽ കാണാം.

ALSO READ: സിന്ധു അടുക്കളയില്‍ ചെലവഴിക്കേണ്ട സമയത്തെക്കുറിച്ചോര്‍ത്ത് സിന്ധുവിന്റെ അമ്മ ഒരിക്കലും വേവലാതിപ്പെട്ടിട്ടില്ല- സന്ദീപ് ദാസിന്റെ കുറിപ്പ്

മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ് തുടങ്ങിയ പ്രമുഖ ക്ലബുകളിൽ ബൂട്ടണിഞ്ഞ വിജയൻ 2004ൽ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നാണ് വിരമിച്ചത്. ഐ.എം. വിജയൻ അഥവാ അയനിവളപ്പിൽ മണി വിജയൻ 1969 ഏപ്രിൽ 25നാണ് ജനിച്ചത്. 87ൽ കേരള പൊലീസിലൂടെ കളി തുടങ്ങിയ അദ്ദേഹം 89ൽ ഇന്ത്യക്കായി അരങ്ങേറി. 1999ലെ സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ പന്ത്രണ്ടാം സെക്കന്റിൽ ഗോൾ നേടി ഏറ്റവും വേഗത്തിൽ ഗോൾ നേടുന്നയാൾ എന്ന രാ‍ജ്യാന്തര റെക്കോർഡ് ഇദ്ദേഹം കരസ്ഥമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button