Latest NewsEducationEducation & Career

മെഡിക്കൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ കരാര്‍ നിയമനം : ഇന്റർവ്യൂ

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പീഡിയാട്രിക് നെഫ്രോളജി വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസർ (പീഡിയാട്രിക് നെഫ്രോളജി) തസ്തികയിലെ ഒരൊഴിവിലേക്ക് കരാർ നിയമനത്തിന് 31ന് ഇന്റർവ്യൂ നടക്കും. നിയമനകാലാവധി ഒരു വർഷം. ഡിഎം/ഡിഎൻബി പീഡിയാട്രിക് നെഫ്രോളജി അഥവാ എംഡി/ഡിഎൻബി പീഡിയാട്രിക്‌സും ഡിഎം/ഡിഎൻബി നെഫ്രോളജിയുമാണ് യോഗ്യത. പ്രതിമാസവേതനം 54,200 രൂപ. ഇന്റർവ്യൂവിന് ഹാജരാകുന്നവർ ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ രേഖകളും അവയുടെ ഒരു സെറ്റ് സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം പ്രിൻസിപ്പലിന്റെ ഓഫീസിൽ 31ന് രാവിലെ 10.30ന് ഹാജരാകണം.

Also read : ജോലിയില്‍ കൂടുതല്‍ ശ്രദ്ധ : ജീവനക്കാർക്ക് പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി ഗൂഗിൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button