Latest NewsIndia

കാണാതായ പതിനേഴുകാരനെക്കുറിച്ച് വിവരം ലഭിച്ചത് ബോളിവുഡ് താരത്തിന്റെ ഫോട്ടോയില്‍ നിന്ന്; സംഭവം ഇങ്ങനെ

മുംബൈ : മധ്യപ്രദേശില്‍ നിന്നും കാണാതായ പതിനേഴുകാരന്‍ പ്രശസ്ത ബോളിവുഡ് താരത്തിനൊപ്പമുള്ള ഫോട്ടോയില്‍. കഴിഞ്ഞ ആഗസ്റ്റ് പതിനേഴാം തീയതിയാണ് ഈ കൗമാരക്കാരനെ കാണാതാകുന്നത്. പോലീസില്‍ പരാതിപ്പെട്ടെങ്കിലും ഒരു തുമ്പും കിട്ടിയതുമില്ല. മകന് എന്തെങ്കിലും അപകടം സംഭവിച്ചിരിക്കുമോ എന്ന ഭയത്തിലായിരുന്നു മാതാപിതാക്കള്‍. എന്നാല്‍ അജയ് എന്ന ഈ പതിനേഴുകാരന്‍ പ്രശസ്ത ബോളിവുഡ് നടിയായ സാറാ അലിഖാന്റെ ചിത്രത്തിനൊപ്പം മാദ്ധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.

ALSO READ: ‘പ്രധാനമന്ത്രി മോദിയെ പിടിച്ച കൈയ്യല്ലേ ഇത്’ ഹസ്തദാനം നല്‍കിയ യുവാക്കള്‍ ചോദിച്ചു; ബിജെപിയില്‍ ചേര്‍ന്ന ശേഷമുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ച് അബ്ദുള്ളക്കുട്ടി

ആരാധകര്‍ക്ക് ഇടയിലൂടെ നടന്നുനീങ്ങുന്ന നടിയ്ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്ന അജയ്‌യുടെ അജയ്യുടെ ചിത്രമാണ് പുറത്തു വന്നത്. ചിത്രത്തിലുള്ളത് തങ്ങളുടെ കാണാതായ മകനാണെന്ന് മാതാപിതാക്കള്‍ തിരിച്ചറിയുകയും ചെയ്തു. പോലീസിന്റെ അന്വേഷണത്തില്‍ മകനെ കണ്ടെത്താനാവാതിരുന്നതോടെ എന്തെങ്കിലും അപകടം സംഭവിച്ചോ എന്ന ആശങ്കയില്‍ കഴിഞ്ഞിരുന്ന മാതാപിതാക്കള്‍ക്ക് ഇത് ആശ്വാസമായി.

ALSO READ: സംസ്ഥാനത്ത് 66 % സ്ഥലങ്ങളിലും പ്രകൃതി ദുരന്ത സാധ്യത : ജനങ്ങളെ ആശങ്കയിലാഴ്ത്തുന്ന റിപ്പോര്‍ട്ട് പുറത്തുവിട്ട് ദുരന്തനിവാരണ അതോറിറ്റി : ദുരന്ത സാധ്യതകളുള്ളത് ഈ സ്ഥലങ്ങളില്‍

മുംബയ് എയര്‍പോര്‍ട്ടില്‍ നിന്നും ഇറങ്ങിവരുന്ന സാറയുടെ ചിത്രം രണ്ട് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചിരുന്നുവെങ്കിലും ഒരു ചിത്രം കാണാതായ പതിനേഴുകാരനെകുറിച്ചുള്ള സൂചനയായി മാറിയതിന്റെ ആശ്വാസത്തിലാണ് ചിത്രം ഷെയര്‍ ചെയ്തവരും. അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും അജയിനെ ഉടന്‍ കണ്ടെത്തി മാതാപിതാക്കളെ ഏല്‍പ്പിക്കാനാവുമെന്നുമാണ് പോലീസ് പറയുന്നു.

Tags

Post Your Comments


Back to top button
Close
Close