Latest NewsInternational

പാകിസ്ഥാനില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്ത ഇമ്രാന്‍ ഖാന് കശ്മീരിലെ ജനാധിപത്യത്തെ കുറിച്ച്‌ സംസാരിക്കാന്‍ അവകാശമില്ല : വിമർശനവുമായി ബിലാവൽ ഭൂട്ടോ

ഇസ്ലാമാബാദ്: ജമ്മു കാശ്മീർ വിഷയത്തിൽ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി കൊലചെയ്യപ്പെട്ട മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മകൻ ബിലാവല്‍ ഭൂട്ടോ. കാശ്മീരിനെ കുറിച്ച് സംസാരിക്കാൻ ഇമ്രാനു യാതൊരു അവകാശവുമില്ല. കശ്മീര്‍ പിടിച്ചെടുക്കുന്നത് പോയിട്ട് ഉള്ള പാക് അധീന കശ്മീര്‍ കൂടി ഇമ്രാന്‍ ഖാന്‍ നഷ്ടപ്പെടുത്തും. നേരത്തെ ശ്രീനഗര്‍ എങ്ങനെ തിരിച്ചു പിടിക്കാമെന്നതായിരുന്നു പാക് രാഷ്ട്രീയ വൃത്തങ്ങളിലെ ചര്‍ച്ച എങ്കിൽ ഇന്ന് മുസാഫറാബാദ് എങ്ങനെ സംരക്ഷിക്കണമെന്നാണ് പാകിസ്ഥാന്‍ ആശങ്കപ്പെടുന്നതെന്നു ബിലാവല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Also read : ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലേക്ക്, പ്രതിരോധ വകുപ്പ് വാങ്ങുന്ന വജ്രായുധങ്ങള്‍ ഇവയാണ്

പാകിസ്ഥാനില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്ത ഇമ്രാന്‍ ഖാന് കശ്മീരിലെ ജനാധിപത്യത്തെ കുറിച്ച്‌ സംസാരിക്കാന്‍ അവകാശമില്ല. ഇമ്രാന്‍ ഖാന്റെ ബാലിശമായ രാഷ്ട്രീയ നയങ്ങളാണ്. പാകിസ്ഥാനിലെ ദയനീയമായ സാമ്ബത്തിക സ്ഥിതിക്ക് കാരണം ഇനിയെങ്കിലും പക്വതയോടെ പെരുമാറാന്‍ ഇമ്രാന്‍ തയ്യാറായില്ലെങ്കില്‍ പാകിസ്ഥാന്‍ യാചകരുടെ തലസ്ഥാനമായി മാറുമെന്നു ബിലാവല്‍ പറഞ്ഞു. അതേസമയം മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റായിരുന്ന തന്റെ പിതാവ് ആസിഫ് അലി സര്‍ദാരിയെ വധിക്കാന്‍ ഇമ്രാന്‍ ഖാന്‍ ഗൂഢാലോചന നടത്തിയതായും ബിലാവല്‍ ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button