Latest NewsIndia

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇന്ത്യയിലേക്ക്, പ്രതിരോധ വകുപ്പ് വാങ്ങുന്ന വജ്രായുധങ്ങള്‍ ഇവയാണ്

ന്യൂഡല്‍ഹി: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഉടൻ ഇന്ത്യയിലെത്തും. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായാണ് ഇദ്ദേഹം ഇന്ത്യയിലെത്തുന്നത്.

ALSO READ: ജമ്മു കശ്മീരിൽ ആധാർ സംവിധാനം ശക്തിപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് വേണ്ടി രണ്ട് വ്യോമനിരീക്ഷണ സംവിധാനങ്ങളും (എയര്‍ബോണ്‍ വാര്‍ണിംഗ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്‌റ്റംസ് – അവാക്‌സ്) ആകാശത്തില്‍ നിന്നും ആകാശത്തിലേക്ക് തൊടുക്കാന്‍ കഴിയുന്ന (എയര്‍ ടു എയര്‍) ഡെര്‍ബി മിസൈലും കൈമാറുന്നതിനും കൃഷി, ജലസേചനം, മാലിന്യ സംസ്‌കരണം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കുന്നതിനും നരേന്ദ്ര മോദിയുമായി ചർച്ച നടത്തും.

ALSO READ: ജെയ്റ്റ്ലിയുടെ അന്തിമോപചാരച്ചടങ്ങുകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോണും വിട പറഞ്ഞു- രണ്ട് കേന്ദ്രമന്ത്രിമാരുടേതടക്കം 11 പേരുടെ മൊബൈല്‍ ഫോണുകള്‍ നഷ്ടമായി

സെപ്‌തംബര്‍ 17ന് ഇസ്രയേലില്‍ പൊതുതിരഞ്ഞെടുപ്പ് നടക്കുകയാണ്. അതിനാല്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ നെതന്യാഹു ഇന്ത്യയിലെത്തും. മാത്രവുമല്ല കാശ്‌മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും രണ്ടായി വിഭജിക്കുകയും ചെയ്‌ത കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ നെതന്യാഹു പ്രശംസിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശത്തിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് വന്‍ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നെതന്യാഹുവിന്റെ സുരക്ഷാകാര്യങ്ങള്‍ വിലയിരുത്തുന്നതിനായി സെപ്‌തംബര്‍ രണ്ടിന് ഇസ്രയേലില്‍ നിന്നുള്ള പ്രത്യേക സംഘം ഡല്‍ഹിയിലെത്തും.

പ്രതിരോധ മേഖലയില്‍ ഇന്ത്യയ്‌ക്ക് മുന്‍തൂക്കം നല്‍കുന്ന രണ്ട് ഫാല്‍ക്കന്‍ അവാക്‌സ് വ്യോമനിരീക്ഷണ സംവിധാനം ഇസ്രായേലില്‍ നിന്നും വാങ്ങാന്‍ ഇന്ത്യ ഒരുങ്ങുകയാണ്. സുരക്ഷാ ചുമതലയുള്ള ക്യാബിനറ്റ് കമ്മിറ്റി ഉടന്‍ തന്നെ ഇതിന് അന്തിമാനുമതി നല്‍കുമെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button