KeralaLatest NewsNewsIndia

‘ആയുര്‍വേദത്തെ ജനപ്രിയമാക്കി’- ആയുര്‍വേദ ആചാര്യന്‍ പികെ വാര്യരെ അനുസ്മരിച്ച്‌ പ്രധാനമന്ത്രി

ആയുര്‍വേദം ജനപ്രിയമാക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ എപ്പോഴും ഓര്‍മിക്കപ്പെടും

ന്യൂ‍ഡല്‍ഹി: വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലിരിക്കെ ഇന്ന് വിടവാങ്ങിയ ആയുര്‍വേദ ആചാര്യന്‍ ‍ഡോ. പികെ വാര്യരുടെ നിര്യാണത്തില്‍ അനുശോചിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് അദ്ദേഹം അനുശോചിച്ചത്. ആയുര്‍വേദം ജനപ്രിയമാക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ എപ്പോഴും ഓര്‍മിക്കപ്പെടും എന്ന് അദ്ദേഹം അനുസ്മരിച്ചു.

‘ഡോ. പി കെ വാര്യര്‍ അന്തരിച്ചതില്‍ ദുഃഖിക്കുന്നു. ആയുര്‍വേദം ജനപ്രിയമാക്കുന്നതിന് അദ്ദേഹം നല്‍കിയ സംഭാവനകള്‍ എപ്പോഴും ഓര്‍മ്മിക്കപ്പെടും. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുശോചനം. ഓം ശാന്തി’- മോദി ട്വിറ്ററില്‍ കുറിച്ചു.

read also: വനിതാ കായികതാര​ത്തെ പീഡിപ്പിച്ച കേസ് : കോച്ചിനെതിരെ പരാതിയുമായി കൂടുതല്‍ പെണ്‍കുട്ടികള്‍

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ പ്രധാന വൈദ്യനും മാനേജിങ് ട്രസ്റ്റിയുമായ അദ്ദേഹത്തിന്റെ 100-ആം ജന്മദിനം ജൂണ്‍ എട്ടിനു ആഘോഷിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button