Latest NewsGulfOman

സഹോദരനെപ്പോലെ വിശ്വസിച്ച ജോലിക്കാരനെ സ്ഥാപനമേല്‍പ്പിച്ച് അവധിക്ക് വന്നു, തിരിച്ചെത്തിയപ്പോള്‍ ജയില്‍വാസവും സാമ്പത്തിക ബാധ്യതയും; മലയാളി വ്യവസായിക്ക് സംഭവിച്ചത്

മസ്‌കത്ത്: തൊഴിലാളികളിലുള്ള അമിത വിശ്വാസം മൂലം ഉടമയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. സഹോദരനെപ്പോലെ വിശ്വസിച്ച ജോലിക്കാരനെ സ്ഥാപനമേല്‍പ്പിച്ച് അവധിക്കെത്തിയ ഉടമ തിരികെയെത്തിയപ്പോള്‍ കണ്ടത് പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളാണ്. ഉടമ നാട്ടിലായിരിക്കെയാണ് മലയാളി ജീവനക്കാര്‍ കാര്‍ഗോ സ്ഥാപനം പൂട്ടി മുങ്ങിയത്. സൂര്‍ കേന്ദ്രമായുള്ള മനാല്‍ കാര്‍ഗോ ഉടമ കണ്ണൂര്‍ തോട്ടട സ്വദേശി ജഗന്നാഥിനാണ് തൊഴിലാളികള്‍ വഞ്ചിച്ചതോടെ മൂന്നുദിവസത്തെ ജയില്‍വാസം അനുഭവിക്കേണ്ടി വന്നത്. ഒപ്പം വലിയ സാമ്പത്തിക ബാധ്യതയുമായി.

ALSO READ: കുട്ടികളെ കൊണ്ട് പോകുന്ന ട്രോളി മോഷ്ടിച്ച്‌ പുറത്തിറങ്ങിയപ്പോള്‍ സ്വന്തം കുട്ടിയെ കടയില്‍ മറന്ന് വെച്ചു; പിന്നീട് സംഭവിച്ചത്

ചെക്ക് മടങ്ങിയതുമായി ബന്ധപ്പെട്ട കേസിലാണ് ജഗന്നാഥിന് ജയില്‍വാസം അനുഭവിക്കേണ്ടി വന്നത്. കഴിഞ്ഞ ആഗസ്റ്റ് 21നാണ് ജഗന്നാഥ് അവധികഴിഞ്ഞ് തിരികെയെത്തിയത്. എന്നാല്‍ മസ്‌കത്തില്‍ എത്തിയപ്പോള്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തു. ഒടുവില്‍, സുഹൃത്തിന്റെ സഹായത്തോടെയാണ് ഇദ്ദേഹം ജാമ്യത്തിലിറങ്ങിയത്. ഒരു റിയാല്‍ പോലും കൈയില്‍ എടുക്കാനില്ലാത്ത അവസ്ഥയിലാണ് താനിപ്പോഴുള്ളതെന്ന് ജഗന്നാഥ് പറയുന്നു. കാര്‍ഗോ സ്ഥാപനത്തിന് സൂറില്‍ രണ്ടും റൂവി, ബര്‍ക്ക, ജാലാന്‍ ബുആലി എന്നിവിടങ്ങളില്‍ ഓരോ ശാഖകള്‍ വീതവുമായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഈ സ്ഥാപനങ്ങളെല്ലാം പൂട്ടിയ ശേഷമാണ് തൊഴിലാളികള്‍ മുങ്ങിയത്.

ALSO READ: കുട്ടികളെ കൊണ്ട് പോകുന്ന ട്രോളി മോഷ്ടിച്ച്‌ പുറത്തിറങ്ങിയപ്പോള്‍ സ്വന്തം കുട്ടിയെ കടയില്‍ മറന്ന് വെച്ചു; പിന്നീട് സംഭവിച്ചത്

ആറു മലയാളികളടക്കം എട്ട് ജീവനക്കാരാണ് ജഗന്നാഥിനെ പറ്റിച്ച് നാട്ടിലേക്ക് കടന്നത്. ഈ സ്ഥാപനങ്ങളുടെ താക്കോലുകള്‍ പോലും എവിടെയാണെന്ന് ഇദ്ദേഹത്തിനറിയില്ല. സ്ഥാപനങ്ങളിലെ ഒരു വാഹനവും കാണാനില്ല. പോലീസില്‍ പരാതി നല്‍കിയതായും തുടര്‍ നടപടികള്‍ക്കു ശേഷം മാത്രമേ സ്ഥാപനങ്ങള്‍ തുറക്കാനും കണക്കുകള്‍ പരിശോധിച്ച് യഥാര്‍ഥ നഷ്ടം വിലയിരുത്താനും കഴിയൂവെന്നും ജഗന്നാഥ് പറഞ്ഞു. മാനേജര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന കൂത്തുപറമ്പ് ചിറ്റാരിപ്പറമ്പ് സ്വദേശി ദിനേശ് പൊന്നോന്‍, അക്കൗണ്ടന്റായിരുന്ന കോഴിക്കോട് സ്വദേശി സന്തോഷ്, കോഴിക്കോട് സ്വദേശി നന്ദു, പയ്യന്നൂര്‍ സ്വദേശി ഷൈജു, തളിപ്പറമ്പ് സ്വദേശി നിധീഷ്, കണ്ണൂര്‍ സ്വദേശി അരുണ്‍കുമാര്‍, തെലങ്കാന സ്വദേശികളായ ഗൗഡ, പ്രശാന്ത് എന്നിവരാണ് മുങ്ങിയത്. 12 വര്‍ഷമായി തനിക്ക് ഒപ്പമുണ്ടായിരുന്ന സഹോദരനെ പോലെ വിശ്വസിച്ച് സ്ഥാപനത്തിന്റെ നടത്തിപ്പ് ഏല്‍പിച്ച ദിനേഷ് ആണ് തട്ടിപ്പിന്റെ സൂത്രധാരനെന്ന് ജഗന്നാഥ് ആരോപിച്ചു.

കഴിഞ്ഞ ജൂണിലാണ് ജഗന്നാഥ് നാട്ടിലേക്ക് വന്നത്. നാട്ടില്‍ അത്യാവശ്യം ചെയ്തുതീര്‍ക്കേണ്ട ചില കാര്യങ്ങളുണ്ടായിരുന്നതിനാല്‍ തിരിച്ചുവരവ് നീണ്ടുപോയി. ഇതിനിടയിലാണ് മൂന്നുമാസം മുമ്പ് നിയമിച്ച പുതിയ അക്കൗണ്ടന്റ് കണക്കുകളില്‍ വലിയ കൃത്രിമത്വം ഉള്ളതായി ജഗന്നാഥിനെ അറിയിച്ചു. തുടര്‍ന്ന് ഓഡിറ്റിങ്ങിനായി മൂന്നുമാസത്തെ കണക്കുകള്‍ എടുത്തുവെക്കാന്‍ ദിനേഷിനോട് ഫോണില്‍ വിളിച്ച് നിര്‍ദ്ദേശം നല്‍കി. ആഗസ്റ്റ് 14നാണ് ജഗന്നാഥ് ഇക്കാര്യം ദിനേശിനെ അറിയിച്ചത്. അന്നുരാത്രി തന്നെ ദിനേഷും സന്തോഷുംഒപ്പം നന്ദുവും നാട്ടിലേക്കു പോയി. തൊട്ടടുത്ത ദിവസങ്ങളില്‍ മറ്റുള്ളവരും മടങ്ങി. പാസ്‌പോര്‍ട്ടുകളെല്ലാം ദിനേശിന്റെ ചുമതലയിലാണ് ഉണ്ടായിരുന്നതെന്നതിനാല്‍ മുങ്ങല്‍ എളുപ്പമായി. ആഗസ്റ്റ് 21നാണ് ജഗന്നാഥ് നാട്ടില്‍ നിന്ന് തിരികെ എത്തിയപ്പോള്‍ തന്നെ അറസ്റ്റിലാവുകയും ചെയ്തു. വാഹനങ്ങളുടെ ഇന്‍ഷുറന്‍സ്, വാടക, വായ്പ വാങ്ങിയവര്‍ക്ക് നല്‍കിയ ചെക്കുകള്‍ തുടങ്ങിയവ വരും നാളുകളില്‍ മടങ്ങുമ്പോള്‍ കൂടുതല്‍ നിയമ നടപടികള്‍ തനിക്കെതിരെ ഉണ്ടാകാനിടയുണ്ടെന്നും ജഗന്നാഥ് പറയുന്നു.

ALSO READ: ‘ആ അനുഭവം എന്നെ ഏറെ കാര്യങ്ങള്‍ പഠിപ്പിച്ചു’; കരിയറിന്റെ തുടക്കത്തിലെ ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി വിദ്യാ ബാലന്‍

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതടക്കമുള്ള ആവശ്യങ്ങള്‍ക്ക് ബാങ്ക് മസ്‌കത്തില്‍നിന്ന് മുപ്പതിനായിരം റിയാലിന്റെ വായ്പയും ഇദ്ദേഹം എടുത്തിട്ടുണ്ട്. മുന്‍കൂര്‍ ചെക്കുകള്‍ നല്‍കുകയും ബാങ്കില്‍ കലക്ഷന്‍ തുക വരുന്നതിന് അനുസരിച്ച് അവ ക്ലിയര്‍ ആവുകയുമാണ് ചെയ്തിരുന്നത്. ഈ കലക്ഷന്‍ തുക മുങ്ങിയ ജീവനക്കാര്‍ കൈവശപ്പെടുത്തിയതായാണ് സംശയിക്കുന്നത്. അമ്പതിനായിരം മുതല്‍ അറുപതിനായിരം റിയാല്‍ വരെ ബാധ്യതയുണ്ടെന്നാണ് പ്രാഥമിക കണക്ക്. ഇത് ഒരു ലക്ഷം റിയാല്‍ വരെ ഉയരാന്‍ സാധ്യതയുണ്ടെന്നും ജഗന്നാഥ് പറയുന്നു. നാട്ടിലേക്ക് മുങ്ങിയവര്‍ തിരികെ വന്ന് കണക്കുകളില്‍ വ്യക്തത വരുത്തിയാല്‍ നിയമ നടപടികളില്‍നിന്ന് പിന്മാറാന്‍ താന്‍ തയ്യാറാണെന്നാണ് ജഗന്നാഥ് അറിയിച്ചിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button